---
title: "ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ "
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354852/delhi"
published_at: "2026-04-22T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8cf4278e8e_images_(3).jpeg"
keywords: []
---

# ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ 

> **Lead Summary:** ഡൽഹി : ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. 22 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയോ എന്നും സംശയമുണ്ട്. തെക്ക് – കിഴക്കൻ ഡൽഹിയിലെ അമർ കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

## Article Content

ഡൽഹി : ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. 22 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയോ എന്നും സംശയമുണ്ട്. തെക്ക് – കിഴക്കൻ ഡൽഹിയിലെ അമർ കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

ഇവരുടെ വീട്ടിലുണ്ടായിരുന്ന മുൻ ജീവനക്കാരനാണ് കുറ്റകൃത്യം ചെയ്തതെന്നാണ് നിഗമനം. ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ വീട്ടിൽ നിന്ന് ഒരു സഹായിയെ പുറത്താക്കിയിരുന്നു. കൊലപാതകം നടന്ന ദിവസം ഇയാൾ വീടിന് സമീപത്ത് നിൽക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. കൊലപാതകത്തിൽ ഇയാളുടെ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354852/delhi)