---
title: "ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിലെ  യെമൻ പൗരൻ അറസ്റ്റിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354881/iritty"
published_at: "2026-04-23T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e972d39881f_IMG-20260422-WA0251.jpg"
keywords: []
---

# ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിലെ  യെമൻ പൗരൻ അറസ്റ്റിൽ

> **Lead Summary:** ഇരിട്ടി : ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ വേണ്ടത്ര രേഖകളില്ലാതെ ജോലി ചെയ്തിരുന്ന യെമൻ പൗരൻ തമാം അലവി അൽ മഹേൽ നെ നെടുമ്പാശ്ശേരി എയർപോർട്ടിന്റെ സമീപത്തു വെച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇരിട്ടി എസ് ഐ ഷറഫുദ്ധീനും സംഘവും അറസ്റ്റ് ചെയ്തു .

## Article Content

ഇരിട്ടി : ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ വേണ്ടത്ര രേഖകളില്ലാതെ ജോലി ചെയ്തിരുന്ന യെമൻ പൗരൻ തമാം അലവി അൽ മഹേൽ നെ നെടുമ്പാശ്ശേരി എയർപോർട്ടിന്റെ സമീപത്തു വെച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇരിട്ടി എസ് ഐ ഷറഫുദ്ധീനും സംഘവും അറസ്റ്റ് ചെയ്തു .

വിദേശ പൗരൻ ആയിട്ടും വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ആണ് ഇയാൾ ജോലി ചെയ്തു വന്നിരുന്നത്. 2022 - ൽ തന്നെ ഇയാളുടെ രേഖകളുടെ കാലാവധി തീർന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354881/iritty)