---
title: "ഗതാഗത നിയന്ത്രണം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354883/kannur"
published_at: "2026-04-23T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e974b60d281_images_(21).jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ : മമ്പറം ടൗണ്‍ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 27 വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ അഞ്ചുമണിവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : മമ്പറം ടൗണ്‍ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 27 വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ അഞ്ചുമണിവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഈ ദിവസങ്ങളില്‍ പിണറായി ഭാഗത്തുനിന്ന് കൂത്തുപറമ്പ്, കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പിണറായില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് പുത്തന്‍കണ്ടം വഴി താഴെ കായലോട് - കണ്ണൂര്‍ റോഡില്‍ പ്രവേശിക്കണം. അഞ്ചരക്കണ്ടിയില്‍ നിന്നും തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ മൈലുള്ളി മൊട്ടയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് കുഴിയില്‍ പീടികയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് പവര്‍ലൂംമൊട്ട - കണ്ണൂര്‍ റോഡ് വഴി കടന്നുപോകണം. കൂത്തുപറമ്പില്‍ നിന്നും പിണറായിലേക്കു വരുന്ന വാഹനങ്ങള്‍ക്ക് താഴെ കായലോടില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പുത്തന്‍കണ്ടം വഴി പോകണം. മൂന്നുപെരിയ ഭാഗത്തുനിന്ന് പിണറായിലേക്ക് പോകുന്ന വാഹനങ്ങള്‍ മൂന്നുപെരിയയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് പോകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354883/kannur)