---
title: "ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354960/iritty"
published_at: "2026-04-23T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9b807046ef_IMG-20260423-WA0072.jpg"
keywords: []
---

# ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

> **Lead Summary:** ഇരിട്ടി : ഓയിസ്ക ഇരിട്ടി യുടെ പുതിയ ഭാരവാഹികൾ സ്ഥാനാരോഹണ ചടങ്ങ് ഓയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ജനറൽ അരവിന്ദ്ബാബു ഉൽഘാടനം ചെയ്തു. ഡോ ജി ശിവരാമകൃഷ്ണൻ ആദ്യക്ഷനായി.സൗത്ത് ഇന്ത്യ എക്സിക്യൂട്ടീവ് സെക്രട്ടറി വി പി ശശിധരൻ പുതിയ ഭാരവാഹികൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.

## Article Content

ഇരിട്ടി : ഓയിസ്ക ഇരിട്ടി യുടെ പുതിയ ഭാരവാഹികൾ സ്ഥാനാരോഹണ ചടങ്ങ് ഓയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ജനറൽ അരവിന്ദ്ബാബു ഉൽഘാടനം ചെയ്തു. ഡോ ജി ശിവരാമകൃഷ്ണൻ ആദ്യക്ഷനായി.സൗത്ത് ഇന്ത്യ എക്സിക്യൂട്ടീവ് സെക്രട്ടറി വി പി ശശിധരൻ പുതിയ ഭാരവാഹികൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.

നോർത്ത് കേരള പ്രസിഡന്റ്‌ ഫിലിപ്പ് കെ ആന്റണി, കേരള സെക്രട്ടറി ബാബുരാജ് സി, സൗത്ത് ഇന്ത്യ വൈസ് പ്രസിഡന്റ്‌ ജെയ്സൺ ബേസിൽ, അഡ്വ ആന്റണി പുളിയന്മാക്കൽ, എ കെ ഹസ്സൻ, ഷാജി ജോസ് കുറ്റിയിൽ, ഡോ ഷാലു ജോർജ് എന്നിവർ സംസാരിച്ചു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട നൂതന പരിപാടികൾക്കു നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭാരവാഹികൾ :

അഡ്വ. ആന്റണി പുളിയന്മാക്കൽ - പ്രസിഡന്റ്‌

കെ സുരേഷ് ബാബു - വൈസ് പ്രസിഡന്റ്‌

എ കെ ഹസ്സൻ - സെക്രട്ടറി

ഷാജി ജോസ് കുറ്റിയിൽ - ജോ സെക്രട്ടറി

ബെന്നി പി - ട്രഷറർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354960/iritty)