---
title: "അറ്റന്‍ഡര്‍ തസ്തികയിലേക്ക്  അഭിമുഖം നടത്തുന്നു"
english_title: "Attender job interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35498/attender-job-interview"
published_at: "2022-04-03T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248fa061b755_images (4).jpeg"
keywords: []
---

# അറ്റന്‍ഡര്‍ തസ്തികയിലേക്ക്  അഭിമുഖം നടത്തുന്നു

> **Lead Summary:** **അഴീക്കോട് : **പട്ടികജാതി വകുപ്പിന് കീഴില്‍ ചിറക്കല്‍, അഴീക്കോട് എസ് സി കോളനി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ അറ്റന്‍ഡര്‍ തസ്തികയിലെ ഡ്യൂട്ടി, ഫീല്‍ഡ് വര്‍ക്ക് താല്‍പര്യമുള്ള പത്താം ക്ലാസ് പാസായ കോളനി നിവാസികള്‍ക്ക് അഭിമുഖം നടത്തുന്നു.

## Article Content

**അഴീക്കോട് : **പട്ടികജാതി വകുപ്പിന് കീഴില്‍ ചിറക്കല്‍, അഴീക്കോട് എസ് സി കോളനി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ അറ്റന്‍ഡര്‍ തസ്തികയിലെ ഡ്യൂട്ടി, ഫീല്‍ഡ് വര്‍ക്ക് താല്‍പര്യമുള്ള പത്താം ക്ലാസ് പാസായ കോളനി നിവാസികള്‍ക്ക് അഭിമുഖം നടത്തുന്നു.

പ്രായപരിധി 18 നും 46 നും മധ്യേ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ യഥാക്രമം ഏപ്രില്‍ ആറ്, ഏഴ് തീയ്യതികളില്‍ രാവിലെ 10.30 ന് ബയോഡാറ്റ, പത്താം ക്ലാസ് പാസായവര്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, എസ് സി കോളനി നിവാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖം സിവില്‍ സ്റ്റേഷനിലെ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസ്, എഫ് ബ്ലോക്ക്, രണ്ടാം നിലയില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35498/attender-job-interview)