---
title: "പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറക്കല്‍ വിവാദം; കോഴിക്കോട് ഡിസിസി നിയമ നടപടിയിലേക്ക്"
english_title: "Kozhikkoddcc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355009/kozhikkoddcc"
published_at: "2026-04-23T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9dc9fd6d9b_1000199211.jpg"
keywords: []
---

# പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറക്കല്‍ വിവാദം; കോഴിക്കോട് ഡിസിസി നിയമ നടപടിയിലേക്ക്

> **Lead Summary:** **കോഴിക്കോട് : ** പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ കോഴിക്കോട് ഡിസിസി നിയമ നടപടിയിലേക്ക്. വീഴ്ച വരുത്തി റിട്ടേണിങ് ഓഫീസര്‍ക്കെതിരെ നടപടി വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.ഇത്രയ്ക്ക് സെന്‍സിറ്റീവായൊരു കാര്യത്തില്‍ നടപടിയില്ലെങ്കില്‍ എന്ത് വിശ്വാസത്തിലാണ് ജനാധിപത്യത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ ജീവിക്കുകയെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ചോദിച്ചു. പൊതുജനമധ്യത്തിലുള്ള സംശയം ദൂരീകരിക്കണം. 72 മണിക്കൂര്‍ കഴിഞ്ഞു. ഒരു നടപടിയുമില്ല. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് മുന്നണിക്ക് കോടതിയില്‍ പോകേണ്ട അവസ്ഥ കേരള ചരിത്രത്തില്‍ ആദ്യമാണ് – പ്രവീണ്‍ കുമാര്‍ പറഞ്ഞു.റിട്ടേണിങ് ഓഫീസറുടെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയുണ്ടായെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും. നടപടിയെടുത്തിരുന്നില്ലെന്നാണ് ആരോപണം.

## Article Content

**കോഴിക്കോട് : ** പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ കോഴിക്കോട് ഡിസിസി നിയമ നടപടിയിലേക്ക്. വീഴ്ച വരുത്തി റിട്ടേണിങ് ഓഫീസര്‍ക്കെതിരെ നടപടി വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.ഇത്രയ്ക്ക് സെന്‍സിറ്റീവായൊരു കാര്യത്തില്‍ നടപടിയില്ലെങ്കില്‍ എന്ത് വിശ്വാസത്തിലാണ് ജനാധിപത്യത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ ജീവിക്കുകയെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ചോദിച്ചു. പൊതുജനമധ്യത്തിലുള്ള സംശയം ദൂരീകരിക്കണം. 72 മണിക്കൂര്‍ കഴിഞ്ഞു. ഒരു നടപടിയുമില്ല. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് മുന്നണിക്ക് കോടതിയില്‍ പോകേണ്ട അവസ്ഥ കേരള ചരിത്രത്തില്‍ ആദ്യമാണ് – പ്രവീണ്‍ കുമാര്‍ പറഞ്ഞു.റിട്ടേണിങ് ഓഫീസറുടെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയുണ്ടായെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും. നടപടിയെടുത്തിരുന്നില്ലെന്നാണ് ആരോപണം.

മെറ്റിരീയല്‍ റൂം തുറക്കുന്നത് മുന്‍കൂട്ടി അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിക്കുന്നതില്‍ സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്ക് വീഴ്ച പറ്റിയതില്‍ ലീഗിലും കോണ്‍ഗ്രസിലും കടുത്ത അമര്‍ഷമുണ്ട്. മെറ്റീരിയല്‍ റൂം സ്‌ട്രോങ് റൂമും അടുത്തടുത്ത് സ്ഥാപിച്ചതിലും മെറ്റീരിയല്‍ റൂം തുറക്കാന്‍ അനുമതി നല്‍കിയതിലും കലക്ടറുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന ആക്ഷേപവും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355009/kozhikkoddcc)