---
title: "ജനശതാബ്ദി ഉൾപ്പെടെ 11 ട്രെയിനുകളുടെ സമയക്രമത്തില്‍  മാറ്റം"
english_title: "Time changed for 11 trains"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35502/time-changed-for-11-trains"
published_at: "2022-04-03T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248fd0248a7e_images (6).jpeg"
keywords: []
---

# ജനശതാബ്ദി ഉൾപ്പെടെ 11 ട്രെയിനുകളുടെ സമയക്രമത്തില്‍  മാറ്റം

> **Lead Summary:** **തിരുവനന്തപുരം**: നാഗര്‍കോവില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായ സാഹചര്യത്തില്‍ സെക്ഷനുകളിലെ വേഗനിയന്ത്രണം ഒഴിവാക്കി 11 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായി റെയില്‍വേ അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: നാഗര്‍കോവില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായ സാഹചര്യത്തില്‍ സെക്ഷനുകളിലെ വേഗനിയന്ത്രണം ഒഴിവാക്കി 11 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായി റെയില്‍വേ അറിയിച്ചു.

**

ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ട്രെയിനുകളുടെ റണ്ണിങ് സമയം കുറയ്ക്കുന്നതിനാണ് സ്റ്റേഷനുകളും സെക്ഷനുകളും അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ സമയക്രമം. ദക്ഷിണ റെയില്‍വേയില്‍ 17 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. ഇതില്‍ 11 ട്രെയിനുകള്‍ക്കാണ് കേരളത്തിലെ സ്റ്റേഷനുകളില്‍ സമയമാറ്റമുള്ളത്.

സമയം മാറ്റിയ ട്രെയിനുകള്‍, സ്റ്റേഷന്‍, എത്തിച്ചേരല്‍ ക്രമത്തില്‍**

16603 മംഗളൂരു-തിരുവനന്തപുരം മാവേലി: (ഏപ്രില്‍ 14 മുതല്‍ )തൃശൂര്‍- രാത്രി 12.22, ആലുവ- 01.13, എറണാകുളം -പുലര്‍ച്ച 02.00,ചേര്‍ത്തല-02.36, ആലപ്പുഴ- 02.55, ഹരിപ്പാട് -03.24

16128 ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍: (ഏപ്രില്‍ 14 മുതല്‍ ) ഗുരുവായൂര്‍-രാത്രി 11.20, തൃശൂര്‍- 11.44 , ഇരിഞ്ഞാലക്കുട -12.07, ചാലക്കുടി-12.14, അങ്കമാലി- 12.29, ആലുവ-12.40,എറണാകുളം ടൗണ്‍-01.01, എറണാകുളം ജങ്ഷന്‍- 01.15, ആലപ്പുഴ- പുലര്‍ച്ച 02.17, കായംകുളം - 03.03,കൊല്ലം- 03.42, തിരുവനന്തപുരം സെന്‍ട്രല്‍- രാവിലെ 05.15, നെയ്യാറ്റിന്‍കര 05.42.

16350 നിലമ്ബൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്: (ഏപ്രില്‍ 14 മുതല്‍) ഷൊര്‍ണൂര്‍-രാത്രി 10.50, തൃശൂര്‍-11.53, എറണാകുളം ടൗണ്‍ -1.10.

16723 ചെന്നൈ എഗ്മോര്‍ -കൊല്ലം അനന്തപുരി എക്‌സ്പ്രസ്: (ഏപ്രില്‍ 14 മുതല്‍) പാറശ്ശാല- രാവിലെ 09.53, നെയ്യാറ്റിന്‍കര -10.06, തിരുവനന്തപുരം -10.35,വര്‍ക്കല-11.18, കൊല്ലം -12.10.

12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി : (ഏപ്രില്‍ 14 മുതല്‍) തൃശൂര്‍-രാവിലെ 08.18, എറണാകുളം ടൗണ്‍- 09.32

18189 ടാറ്റ നഗര്‍- എറണാകുളം ജങ്ഷന്‍ ബൈവീക്ക്‌ലി എക്‌സ്പ്രസ് (ഏപ്രില്‍ 14 മുതല്‍): തൃശൂര്‍ -രാത്രി 12.12, ആലുവ- 01.03, എറണാകുളം- 01.55

20923 തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്: (ഏപ്രില്‍ 14 മുതല്‍) -തിരുവനന്തപുരം- രാവിലെ 11.00, കായംകുളം-ഉച്ചക്ക് 12.48.

16343 തിരുവനന്തപുരം -മധുര അമൃത എക്‌സ്പ്രസ്: (ഏപ്രില്‍ 14 മുതല്‍)- ഒറ്റപ്പാലം-പുലര്‍ച്ച 02.59, പാലക്കാട് ജങ്ഷന്‍ -03.40, പാലക്കാട് ടൗണ്‍ -04.13.

20931 കൊച്ചുവേളി-ഇന്‍ഡോര്‍ എക്‌സ്പ്രസ് :(ഏപ്രില്‍ 15 മുതല്‍)- കൊല്ലം-ഉച്ചക്ക് 12.15 കായംകുളം- 12.48, ആലപ്പുഴ- 1.25.

20909 കൊച്ചുവേളി - പോര്‍ബന്ദര്‍ വീക്ക്‌ലി എക്‌സ്പ്രസ്: (ഏപ്രില്‍ 17 മുതല്‍)- കൊല്ലം -ഉച്ചക്ക് 12.15, കായംകുളം- 12.48, ആലപ്പുഴ- 1.25.

19577 തിരുനെല്‍വേലി - ജാംനഗര്‍ ബൈവീക്ക്‌ലി എക്‌സ്പ്രസ്: (ഏപ്രില്‍ 18 മുതല്‍)- പാറശ്ശാല-രാവിലെ 10.02, തിരുവനന്തപുരം- 11.00, കൊല്ലം- ഉച്ച 12.15, കായംകുളം - 12.48, ആലപ്പുഴ-1.25.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35502/time-changed-for-11-trains)