---
title: "കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന തൊഴില്‍ വകുപ്പ് സ്റ്റാളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം"
english_title: "Registration facility at the Labor Department stall at Kannur Police Ground"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35503/registration-facility-at-the-labor-department-stall-at-kannur-police-ground"
published_at: "2022-04-03T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248ff2b503ed_images (7).jpeg"
keywords: []
---

# കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന തൊഴില്‍ വകുപ്പ് സ്റ്റാളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം

> **Lead Summary:** **കണ്ണൂർ : **സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ (സ്റ്റാള്‍ നമ്പര്‍ 63) അതിഥി തൊഴിലാളികള്‍ക്കായി ആവാസ് ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍ നല്‍കുന്നതിനും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷനും സൗകര്യം ലഭിക്കും.

## Article Content

**കണ്ണൂർ : **സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ (സ്റ്റാള്‍ നമ്പര്‍ 63) അതിഥി തൊഴിലാളികള്‍ക്കായി ആവാസ് ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍ നല്‍കുന്നതിനും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷനും സൗകര്യം ലഭിക്കും.

ഇതുവരെ ആവാസ് രജിസ്‌ട്രേഷന്‍ ചെയ്യാത്ത തൊഴിലാളികളെ കൗണ്ടറില്‍ എത്തിക്കുന്നതിന് തൊഴിലുമടകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പദ്ധതികളെക്കുറിച്ചും വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങളും സ്റ്റാളില്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35503/registration-facility-at-the-labor-department-stall-at-kannur-police-ground)