---
title: "ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കിഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് നാളെ തുടക്കമാവും "
english_title: "The seven-day long Kizur Mahadev Temple Festival begins tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35508/the-seven-day-long-kizur-mahadev-temple-festival-begins-tomorrow"
published_at: "2022-04-03T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624907996e93d_images (8).jpeg"
keywords: []
---

# ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കിഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് നാളെ തുടക്കമാവും 

> **Lead Summary:**  **ഇരിട്ടി** : ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കിഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് നാളെ തുടക്കമാവും. കോവിഡ് വ്യാപനവും അടച്ചിടലും മൂലം രണ്ടു വർഷമായി ഉത്സവം ചടങ്ങുകൾ മാത്രമായി ചുരുക്കിയിരുന്നു. 

## Article Content

 **ഇരിട്ടി** : ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കിഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് നാളെ തുടക്കമാവും. കോവിഡ് വ്യാപനവും അടച്ചിടലും മൂലം രണ്ടു വർഷമായി ഉത്സവം ചടങ്ങുകൾ മാത്രമായി ചുരുക്കിയിരുന്നു. 

ഉത്സവത്തിന്റെ ഭാഗമായി 4 ന് വൈകുന്നേരം 4.30ന് കലവറനിറക്കലും രാത്രി 7.30 കൊടിയേറ്റും നടക്കും. 5 ന് വൈകുന്നേരം 6 ന് പറയെടുപ്പ്, 6.30 ന് തിടമ്പ് നൃത്തം, തുടർന്ന് തായമ്പക, 6 ന് ഉച്ചക്ക് ശേഷം അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 7 ന് കലാമണ്ഡലം മാണി മാധവചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്, 7 ന് ഉച്ചക്ക് ശേഷം അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 7 ന് കലാമണ്ഡലം മഹേന്ദ്രൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 8 ന് വൈകുന്നേരം 6.30 ന് തിടമ്പ് നൃത്തം, 8.30 ന് 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ പ്രാദേശിക കലാപരിപാടികൾ, 9 ന് രാവിലെ 7.30ന് ഉത്സവബലി, പറയെടുപ്പ്, വൈകുന്നേരം 5 ന് മോതിരം വെച്ച് തൊഴൽ, രാത്രി 8 മണിക്ക് 10പ്രായമുള്ള കുട്ടികളുടെ പ്രാദേശിക കലാപരിപാടികൾ, 9 ന് രാവിലെ 7.30ന് ഉത്സവബലി, പറയെടുപ്പ്, വൈകുന്നേരം 5 ന് മോതിരം വെച്ച് തൊഴൽ, രാത്രി 8 മണിക്ക് 10 വയസ്സിന് മുകളിലുള്ളവരുടെ പ്രാദേശിക കലാ പരിപാടികൾ, 10 ന് വൈകുന്നേരം 4.30 ന് മോതിരം വെച്ച് തൊഴൽ, തുടർന്ന് തിടമ്പ് നൃത്തം, രാത്രി 8 ന് പാണ്ടിമേള സഹിതം പള്ളിവേട്ട, തുടർന്ന് കരിമരുന്ന് പ്രയോഗം, പള്ളിക്കുറുപ്പ് എന്നിവ നടക്കും. ഉത്സവാവസാന ദിനമായ 11 ന് രാവിലെ 6 ന് പള്ളിയുണർത്തൽ, കണികാണിക്കൽ, യാത്രാ ഹോമം, 8 മണിക്ക് ആറാട്ട്, കൊടിയിറക്കൽ, കലശാഭിഷേകം, ഉച്ചപ്പൂജ എന്നിവക്ക് ശേഷം സമൂഹ സദ്യയോടെ ഉത്സവം സമാപിക്കും. ഉത്സവനാളിൽ എല്ലാ ദിവസങ്ങളിലും രാത്രിയിൽ അന്നപ്രസാദവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35508/the-seven-day-long-kizur-mahadev-temple-festival-begins-tomorrow)