---
title: "ഇനി പുണ്യത്തിന്റെ പകലിരവുകൾ;റമദാന്‍ വ്രതാരംഭത്തിന് തുടക്കമായി"
english_title: "Ramadan begins today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35509/ramadan-begins-today"
published_at: "2022-04-03T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249092357651_images (10).jpeg"
keywords: []
---

# ഇനി പുണ്യത്തിന്റെ പകലിരവുകൾ;റമദാന്‍ വ്രതാരംഭത്തിന് തുടക്കമായി

> **Lead Summary:** **തിരുവനന്തപുരം : **റമസാന്‍ വ്രതാരംഭത്തിന് ഇന്ന് തുടക്കം. മലപ്പുറം പരപ്പനങ്ങാടി കടപ്പുറത്തും തമിഴ്നാട് പുതുക്കോട്ടയിലുമാണ് മാസപ്പിറവി കണ്ടത്. പാപമോചനത്തിന്‍റെയും പുണ്യങ്ങള്‍ വാരിക്കൂട്ടുന്നതിന്‍റെയും പകലിരവുകളാണ് ഇനിയുള്ള ഒരുമാസക്കാലം.

## Article Content

**തിരുവനന്തപുരം : **റമസാന്‍ വ്രതാരംഭത്തിന് ഇന്ന് തുടക്കം. മലപ്പുറം പരപ്പനങ്ങാടി കടപ്പുറത്തും തമിഴ്നാട് പുതുക്കോട്ടയിലുമാണ് മാസപ്പിറവി കണ്ടത്. പാപമോചനത്തിന്‍റെയും പുണ്യങ്ങള്‍ വാരിക്കൂട്ടുന്നതിന്‍റെയും പകലിരവുകളാണ് ഇനിയുള്ള ഒരുമാസക്കാലം.

കര്‍മ്മങ്ങള്‍ക്ക് ആയിരം ഇരട്ടി പ്രതിഫലം കൊയ്യാന്‍ കഴിയുന്ന പുണ്യമാസം. ഇച്ഛകളെയും ആസക്തികളെയും ത്യജിച്ച് അരുതായ്മകളെ തടയിടാനുള്ള ആത്മീയമായ തയ്യാറെടുപ്പ്. വിശ്വാസികള്‍ക്ക് അതാണീ നന്മ വറ്റാത്ത റമസാന്‍കാലം.

പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. വീടും പരിസരവും അഴുക്കുകളിൽ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമദാനെ വരവേൽക്കാനായി മസ്ജിദുകളും തയാറായി കഴിഞ്ഞു. ഇനി ഒരുമാസക്കാലം വിശ്വാസികൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളിൽ നിന്നടർത്തിയെടുത്ത് ദൈവത്തിൽ മാത്രം മനസർപ്പിക്കും. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35509/ramadan-begins-today)