---
title: "ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355268/thalassery"
published_at: "2026-04-25T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec13d734e84_Screenshot_20260425_063713_Chrome.jpg"
keywords: []
---

# ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം

> **Lead Summary:** തലശ്ശേരി: തലശ്ശേരിയിൽ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു. തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ചിട്ടുള്ള തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണൻ കോളേജിലെ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ഫുട്ടേജുകൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌കാണ് മാറ്റിയത്. മെമ്മറി നിറഞ്ഞതോടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

## Article Content

തലശ്ശേരി: തലശ്ശേരിയിൽ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു. തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ചിട്ടുള്ള തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണൻ കോളേജിലെ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ഫുട്ടേജുകൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌കാണ് മാറ്റിയത്. മെമ്മറി നിറഞ്ഞതോടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

ഹാർഡ് ഡിസ്‌കിൽ ഹൈ റെസല്യൂഷനിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനാൽ മെമ്മറി പൂർത്തിയായതായി സാങ്കേതിക വിഭാഗം അറിയിച്ചതിനെ തുടർന്നാണ് ഹാർഡ് ഡിസ്ക് മാറ്റിയത്.

വെള്ളിയാഴ്ച വരണാധികാരികൾ ബന്ധപ്പെട്ട സ്ഥാനാർത്ഥികളെ വിവരം അറിയിച്ച ശേഷം സ്ഥാനാർത്ഥികളുടെ/ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചതെന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ ചുമതലയുള്ള തലശ്ശേരി സബ് കലക്ടർ അറിയിച്ചു. ഹാർഡ് ഡിസ്ക് മാറ്റിയ പ്രവൃത്തി മുഴുവനായും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. മാറ്റിയ ഹാർഡ് ഡിസ്ക് പൊലീസ് സുരക്ഷയിൽ ട്രഷറിയിൽ സൂക്ഷിക്കുന്നതായി സബ് കലക്ടർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355268/thalassery)