---
title: "നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Nadapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355305/nadapuram"
published_at: "2026-04-25T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec475681934_IMG-20260425-WA0055.jpg"
keywords: []
---

# നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല. കോഴിക്കോട് നാദാപുരത്ത് പാമ്പു കടിയേൽക്കാതെ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ വിദ്യാർഥിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്ന് മറന്നുവെച്ച സാധനങ്ങൾ എടുക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല. കോഴിക്കോട് നാദാപുരത്ത് പാമ്പു കടിയേൽക്കാതെ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ വിദ്യാർഥിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്ന് മറന്നുവെച്ച സാധനങ്ങൾ എടുക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം.

അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിനിടെ പാമ്പ് ഭീതിയും ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355305/nadapuram)