---
title: "അപ്രഖ്യാപിത നിയന്ത്രണം:വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകി യൂത്ത് കോൺഗ്രസ്‌"
english_title: "Youthcongress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355365/youthcongress"
published_at: "2026-04-25T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec7ab9c1450_1000199820.jpg"
keywords: []
---

# അപ്രഖ്യാപിത നിയന്ത്രണം:വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകി യൂത്ത് കോൺഗ്രസ്‌

> **Lead Summary:** **കണ്ണൂർ : **നിരന്തരമായി ഉണ്ടാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി വൈദ്യുതി ഭവനിൽ മെഴുകുതിരി സമർപ്പിച്ച് വേറിട്ട സമരം നടത്തി. പത്ത് വർഷമായി പവർ കട്ട് ഇല്ലാത്ത കേരളം എന്ന പരസ്യം ചെയ്യുന്ന സർക്കാർ ഈ കൊടും ചൂടിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ജനങ്ങളോട് ഉള്ള വെല്ലുവിളി ആണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്‌ വിജിൽ മോഹനൻ പറഞ്ഞു. വൈദ്യുതി ഭവന് മുമ്പിൽ മെഴുകുതിരി കത്തിച്ചും കെ എസ് ഇ ബി ജീവനക്കാർക്ക് മെഴുകുതിരിയും തീപ്പെട്ടിയും വിതരണം ചെയ്തും യൂത്ത് കോൺഗ്രസ്‌ വേറിട്ട സമരം നടത്തി. സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംവെള്ളി, ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ:അശ്വിൻ സുധാകർ ജില്ലാ ഭാരവാഹികളായ വിപിൻ ജോസഫ്, സുബീഷ് മര ക്കാർക്കണ്ടി,എം കെ വരുൺ, അൻഫീർ ചാലാട്, പ്രകീർത്ത് മുണ്ടേരി, സാക്കിയ ജഫ്ന,ടോണി കേളകം എന്നിവർ നേതൃത്വം നൽകി.

## Article Content

**കണ്ണൂർ : **നിരന്തരമായി ഉണ്ടാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി വൈദ്യുതി ഭവനിൽ മെഴുകുതിരി സമർപ്പിച്ച് വേറിട്ട സമരം നടത്തി. പത്ത് വർഷമായി പവർ കട്ട് ഇല്ലാത്ത കേരളം എന്ന പരസ്യം ചെയ്യുന്ന സർക്കാർ ഈ കൊടും ചൂടിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ജനങ്ങളോട് ഉള്ള വെല്ലുവിളി ആണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്‌ വിജിൽ മോഹനൻ പറഞ്ഞു. വൈദ്യുതി ഭവന് മുമ്പിൽ മെഴുകുതിരി കത്തിച്ചും കെ എസ് ഇ ബി ജീവനക്കാർക്ക് മെഴുകുതിരിയും തീപ്പെട്ടിയും വിതരണം ചെയ്തും യൂത്ത് കോൺഗ്രസ്‌ വേറിട്ട സമരം നടത്തി. സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംവെള്ളി, ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ:അശ്വിൻ സുധാകർ ജില്ലാ ഭാരവാഹികളായ വിപിൻ ജോസഫ്, സുബീഷ് മര ക്കാർക്കണ്ടി,എം കെ വരുൺ, അൻഫീർ ചാലാട്, പ്രകീർത്ത് മുണ്ടേരി, സാക്കിയ ജഫ്ന,ടോണി കേളകം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355365/youthcongress)