---
title: "കരിങ്കൊടി പ്രതിഷേധം:കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും;ഗൺമാൻ്റെ പരാതിക്ക് വിരുദ്ധമായി വീണാജോർജിൻ്റെ മൊഴി"
english_title: "Veenageorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355366/veenageorge"
published_at: "2026-04-25T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec7c33bd400_1000199836.jpg"
keywords: []
---

# കരിങ്കൊടി പ്രതിഷേധം:കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും;ഗൺമാൻ്റെ പരാതിക്ക് വിരുദ്ധമായി വീണാജോർജിൻ്റെ മൊഴി

> **Lead Summary:** **കണ്ണൂര്‍: **കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമത്തിന് ശ്രമിച്ചെന്ന കേസില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മൊഴി പുറത്ത്. കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്നാണ് വീണാ ജോര്‍ജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു ഗണ്‍മാന്റെ പരാതി. കഴിഞ്ഞ ദിവസമാണ് മന്ത്രി വിശദമായ മൊഴി നല്‍കിയത്. ഈ മൊഴിയിലാണ് പരാതിയില്‍ നിന്നും വിരുദ്ധമായ കാര്യങ്ങളുള്ളത്.കേസില്‍ പൊലീസ് എടുത്ത എഫ്ഐആറിന് വിരുദ്ധമായായിരുന്നു പൊലീസുകാരും മൊഴി നല്‍കിയത്. കെഎസ്യു പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയത്. ഗ്രേഡ് എസ്ഐ പ്രകാശ്, എസ്ഐ അനുരൂപ്, സിപിഒ അഖില്‍ എന്നിവരാണ് കെഎസ്യു പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല എന്ന് മൊഴി നല്‍കിയത്.

## Article Content

**കണ്ണൂര്‍: **കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമത്തിന് ശ്രമിച്ചെന്ന കേസില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മൊഴി പുറത്ത്. കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്നാണ് വീണാ ജോര്‍ജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു ഗണ്‍മാന്റെ പരാതി. കഴിഞ്ഞ ദിവസമാണ് മന്ത്രി വിശദമായ മൊഴി നല്‍കിയത്. ഈ മൊഴിയിലാണ് പരാതിയില്‍ നിന്നും വിരുദ്ധമായ കാര്യങ്ങളുള്ളത്.കേസില്‍ പൊലീസ് എടുത്ത എഫ്ഐആറിന് വിരുദ്ധമായായിരുന്നു പൊലീസുകാരും മൊഴി നല്‍കിയത്. കെഎസ്യു പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയത്. ഗ്രേഡ് എസ്ഐ പ്രകാശ്, എസ്ഐ അനുരൂപ്, സിപിഒ അഖില്‍ എന്നിവരാണ് കെഎസ്യു പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല എന്ന് മൊഴി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355366/veenageorge)