---
title: "മണ്ണ്പരിശോധനയും - പച്ചക്കറിവിത്ത് വിതരണവും നടത്തി."
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355530/kelakom"
published_at: "2026-04-26T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edc6f9000d7_IMG-20260426-WA0058.jpg"
keywords: []
---

# മണ്ണ്പരിശോധനയും - പച്ചക്കറിവിത്ത് വിതരണവും നടത്തി.

> **Lead Summary:** കേളകം : ഏലപ്പീടികഅനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം - അഗ്രോ സൗണ്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ

## Article Content

കേളകം : ഏലപ്പീടികഅനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം - അഗ്രോ സൗണ്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ

കർഷകർക്ക് സൗജന്യമായി മണ്ണ് (Ph) പരിശോധനയും പച്ചക്കറിവിത്തും, ഗ്രോബാഗ് വിതരണവും, സെമിനാറുംഏലപ്പീടിക വായനശാല ഹാളിൽ വെച്ച് നടത്തി.ഏഴാം വാർഡിലെ കർഷകശ്രീ അവാർഡ് ജേതാവ് ഷീല സത്യനെഅഗ്രോ സൗണ്ടിൻ്റെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.അഗ്രോ സൗണ്ട് ഫീൽഡ് ഓഫീസർ പി.രാജേഷ് മണ്ണിൻ്റെ പി.എച്ച് പരിശോധനയും, കർഷക സെമിനാറും നടത്തി. പങ്കെടുത്ത മുഴുവൻ കർഷകർക്കും അഗ്രോ സൗണ്ട് സൗജന്യമായി പച്ചക്കറിവിത്തും, ഗ്രോബാഗും വിതരണം ചെയ്തു. അനുഗ്രഹവായ നശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു. ജിമ്മി അബ്രാഹം, സെബാസ്റ്റ്യൻ പി.വി, ഷിജു.ഇ കെ., മല്ലിക പൗലോസ്, അനിറ്റ വയലിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355530/kelakom)