---
title: "കെ.പി.സി.സി നിർവാഹക സമിതി അംഗം​ പി.വി. ബാലചന്ദ്രൻ കോൺഗ്രസ്​ വിട്ടു."
english_title: "KPCC executive committee member PV Balachandran left the Congress."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3557/kpcc-executive-committee-member-pv-balachandran-left-the-congress"
published_at: "2021-10-05T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615be9249cca8_PicsArt_10-05-11.26.10.jpg"
keywords: []
---

# കെ.പി.സി.സി നിർവാഹക സമിതി അംഗം​ പി.വി. ബാലചന്ദ്രൻ കോൺഗ്രസ്​ വിട്ടു.

> **Lead Summary:** ​കൽപറ്റ: മുതിർന്ന നേതാവും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ​ പി.വി. ബാലചന്ദ്രൻ കോൺഗ്രസ്​ വിട്ടു. വയനാട്​ ഡി.സി.സി മുൻ പ്രസിഡന്‍റായിരുന്നു. കോൺഗ്രസിന്‌ ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കൊപ്പം ജനങ്ങൾ നിൽക്കില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു. ഇദ്ദേഹം സി.പി.എമ്മിൽ ചേരുമെന്നാണ്​ സൂചന.

## Article Content

​കൽപറ്റ: മുതിർന്ന നേതാവും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ​ പി.വി. ബാലചന്ദ്രൻ കോൺഗ്രസ്​ വിട്ടു. വയനാട്​ ഡി.സി.സി മുൻ പ്രസിഡന്‍റായിരുന്നു. കോൺഗ്രസിന്‌ ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കൊപ്പം ജനങ്ങൾ നിൽക്കില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു. ഇദ്ദേഹം സി.പി.എമ്മിൽ ചേരുമെന്നാണ്​ സൂചന.

സുൽത്താൻ ബത്തേരി എം.എൽ.എയും മുന്‍ ഡി.സി.സി അധ്യക്ഷനുമായ ഐ.സി ബാലകൃഷ്ണനെതിരെ അഴിമതിയാരോപണവുമായ ബാലചന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. സുൽത്താൻ ബത്തേരി അർബൻ ബാങ്ക്‌ നിയമനത്തിന്‌ ഐ.സി ബാലകൃഷ്‌ണൻ ഉദ്യോഗാർഥികളിൽ നിന്ന്‌ ലക്ഷങ്ങൾ കോഴ വാങ്ങിയിട്ടുണ്ടെന്നും അതിന്‌‌ താൻ ദൃക്‌സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രന്‍റെ ആരോപണം.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടും പി.വി. ബാലചന്ദ്രന്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. കല്‍പ്പറ്റ സീറ്റ് ജില്ലക്ക് പുറത്തുള്ള നേതാവിന് നല്‍കിയതിലെ എതിര്‍പ്പാണ് അദ്ദേഹം അന്ന് പ്രകടിപ്പിച്ചത്.

കെ.സി. റോസക്കുട്ടി, പി.കെ. അനിൽകുമാർ, എം.എസ്. വിശ്വനാഥൻ എന്നിവർക്കു പിന്നാലെ ബാലചന്ദ്രൻ കൂടി പാർട്ടി വിട്ടത്​ ജില്ലയിൽ കോ​ൺഗ്രസിന്​ കനത്ത തിരിച്ചടിയാകും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3557/kpcc-executive-committee-member-pv-balachandran-left-the-congress)