---
title: "ഇരിക്കൂർ കോളോട് വീട്ടിനുളളിൽ മൂർഖൻ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355722/iritty"
published_at: "2026-04-27T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef0b613ab1e_images_(23).jpeg"
keywords: []
---

# ഇരിക്കൂർ കോളോട് വീട്ടിനുളളിൽ മൂർഖൻ

> **Lead Summary:** ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ് കോളോട് നിടുവള്ളൂരിലെ ഒരു വീട്ടിൽ നിന്ന് മൂർഖനെ പിടികൂടി.പുതിയ പുരയിൽ ഓമനയുടെ വീട്ടിൽ നിന്നാണ് ഇന്നലെ രാത്രി മൂർഖനെ കണ്ടത്. ഓമനയുടെ മകൻ വീട്ടിലേക്ക് കടന്നപ്പോഴാണ് മൂർഖനെ കണ്ടത്. ഉടൻ അത് അടുക്കള ഭാഗത്ത് വിറക് വെച്ചതിനുള്ളിലേക്ക് പോവുകയായിരുന്നു.

## Article Content

ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ് കോളോട് നിടുവള്ളൂരിലെ ഒരു വീട്ടിൽ നിന്ന് മൂർഖനെ പിടികൂടി.പുതിയ പുരയിൽ ഓമനയുടെ വീട്ടിൽ നിന്നാണ് ഇന്നലെ രാത്രി മൂർഖനെ കണ്ടത്. ഓമനയുടെ മകൻ വീട്ടിലേക്ക് കടന്നപ്പോഴാണ് മൂർഖനെ കണ്ടത്. ഉടൻ അത് അടുക്കള ഭാഗത്ത് വിറക് വെച്ചതിനുള്ളിലേക്ക് പോവുകയായിരുന്നു.

നാട്ടുകാർ ഓടിയെത്തുകയും ഇരിട്ടിയിലെ ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയുമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് അയൽവാസി കുമാരൻ്റെ വീട്ടിനുള്ളിൽ മുന്നു ദിവസം മൂർഖൻ കടന്ന് കൂടിയിരുന്നു. ഇവിടെയുള്ള മൂന്ന് വീടുകൾക്ക് പരിസരം കാടുമുടിക്കിടക്കുന്നതാകയാൽ വിവിധ തരം പാമ്പുകളുടെ വാസസ്ഥലം കൂടിയാണെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355722/iritty)