---
title: "ബംഗളൂരുവിൽ  വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു "
english_title: "Banglore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355939/banglore"
published_at: "2026-04-28T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f06255a6b8d_images_(10).jpeg"
keywords: []
---

# ബംഗളൂരുവിൽ  വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു 

> **Lead Summary:** ബാംഗ്ലൂർ : ബംഗളൂരുവിന് സമീപം രാമനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി **സുബിൽ പി ടി **, വയനാട് സ്വദേശി **അജിത്ത് ** എന്നിവരാണ് മരിച്ചത്.

## Article Content

ബാംഗ്ലൂർ : ബംഗളൂരുവിന് സമീപം രാമനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി **സുബിൽ പി ടി **, വയനാട് സ്വദേശി **അജിത്ത് ** എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഇവിടേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355939/banglore)