---
title: "ശ്രീകണ്ഠാപുരത്ത് ഏരിയാതല വളണ്ടിയർ മാർച്ചും,വിളംബര ഘോഷയാത്രയും നടന്നു  "
english_title: "Volunteer march and Proclamation procession"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35597/volunteer-march-and-proclamation-procession"
published_at: "2022-04-03T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62498ccada803_Screenshot_2022-04-03-17-29-06-991_com.gbwhatsapp.jpg"
keywords: []
---

# ശ്രീകണ്ഠാപുരത്ത് ഏരിയാതല വളണ്ടിയർ മാർച്ചും,വിളംബര ഘോഷയാത്രയും നടന്നു  

> **Lead Summary:** **ശ്രീകണ്ഠാപുരം : **ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ശ്രീകണ്ഠാപുരം ഏരിയാതല വളണ്ടിയർ മാർച്ചും, ശ്രീകണ്ഠാപുരം ലോക്കൽ വിളംബര ഘോഷയാത്രയും ശ്രീകണ്ഠാപുരം ടൗണിൽ നടന്നു.

## Article Content

**ശ്രീകണ്ഠാപുരം : **ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ശ്രീകണ്ഠാപുരം ഏരിയാതല വളണ്ടിയർ മാർച്ചും, ശ്രീകണ്ഠാപുരം ലോക്കൽ വിളംബര ഘോഷയാത്രയും ശ്രീകണ്ഠാപുരം ടൗണിൽ നടന്നു.

ശ്രീകണ്ഠാപുരം ലോക്കൽ വിളംബര ഘോഷയാത്രയും ഏരിയാതല വളണ്ടിയർ മാർച്ചും ഹയർസെക്കൻഡറി പരിസരത്തുനിന്ന് ആരംഭിച്ച് ശ്രീകണ്ഠാപുരം ടൗണിൽ സമാപിച്ചു.

ശ്രീകണ്ഠാപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ, ശ്രീകണ്ഠാപുരം ലോക്കൽ സെക്രട്ടറി വി സി രാമചന്ദ്രൻ, പി മാധവൻ, കെ ടി അനിൽകുമാർ, ബാബുരാജ് ഇരിക്കൂർ, റോബർട്ട് ജോർജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35597/volunteer-march-and-proclamation-procession)