---
title: "സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കാൻ സാധ്യത ; പ്ര​ഖ്യാ​പ​നം ഇ​ന്ന്"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356060/thiruvananthapuram"
published_at: "2026-04-29T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f17086cb18c_IMG-20260429-WA0020.jpg"
keywords: []
---

# സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കാൻ സാധ്യത ; പ്ര​ഖ്യാ​പ​നം ഇ​ന്ന്

> **Lead Summary:** തിരുവനന്തപുരം :സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കും. മി​ൽ​മ ഫെ​ഡ​റേ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​ല വ​ർ​ധ​ന​വ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് പാ​ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

## Article Content

തിരുവനന്തപുരം :സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കും. മി​ൽ​മ ഫെ​ഡ​റേ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​ല വ​ർ​ധ​ന​വ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് പാ​ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന ഫെ​ഡ​റേ​ഷ​ൻ യോ​ഗം വ​ർ​ധി​പ്പി​ച്ച വി​ല പ്ര​ഖ്യാ​പി​ക്കും. ലി​റ്റ​റി​ന് ആ​റ് രൂ​പ ഉ​യ​ർ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു മി​ൽ​മ ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നാ​ല് രൂ​പ​യു​ടെ വ​ർ​ധ​ന മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ലി​റ്റ​റി​ന് 56 രൂ​പ വി​ല​യു​ള്ള പാ​ലി​ന് 60 രൂ​പ​യാ​കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356060/thiruvananthapuram)