---
title: "കെപിസിസി പ്ര​സി​ഡ​ന്റിന്റെ പേ​രി​ല്‍ വ്യാ​ജ ക​ത്ത്; കെ. ​സു​ധാ​ക​ര​ന്റെ സ​ഹോ​ദ​രിയുടെ മകനെ ചോ​ദ്യം ചെ​യ്തു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356231/kannur"
published_at: "2026-04-29T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f20b5e17885_IMG-20260429-WA0166.jpg"
keywords: []
---

# കെപിസിസി പ്ര​സി​ഡ​ന്റിന്റെ പേ​രി​ല്‍ വ്യാ​ജ ക​ത്ത്; കെ. ​സു​ധാ​ക​ര​ന്റെ സ​ഹോ​ദ​രിയുടെ മകനെ ചോ​ദ്യം ചെ​യ്തു

> **Lead Summary:** ക​ണ്ണൂ​ർ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ല്‍ വ്യാ​ജ ക​ത്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ കെ. ​സു​ധാ​ക​ര​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​ൻ അ​ജി​ത്തി​നെ ചോ​ദ്യം ചെ​യ്തു.

## Article Content

ക​ണ്ണൂ​ർ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ല്‍ വ്യാ​ജ ക​ത്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ കെ. ​സു​ധാ​ക​ര​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​ൻ അ​ജി​ത്തി​നെ ചോ​ദ്യം ചെ​യ്തു.

സ​ണ്ണി ജോ​സ​ഫ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പോ​ലീ​സാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ആ​ല​ക്കോ​ട് സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍.

ക​ണ്ണൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി​യു​ടെ ലെ​റ്റ​ര്‍​ഹെ​ഡി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത സൃ​ഷ്ടി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ക​ണ്ണൂ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ക​ള​ക്ട​ര്‍​ക്കും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356231/kannur)