---
title: "തെ​രു​വ് നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ മരിച്ചു "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356258/thiruvananthapuram"
published_at: "2026-04-30T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2a80e306b1_IMG-20260430-WA0001.jpg"
keywords: []
---

# തെ​രു​വ് നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ മരിച്ചു 

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​രി​ൽ‌ തെ​രു​വ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ മ​റി​ഞ്ഞ് 10 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.15ഓ​ടെ ക​ട​യ്ക്കാ​വൂ​ര്‍ നി​ല​യ്ക്കാ​മു​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

## Article Content

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​രി​ൽ‌ തെ​രു​വ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ മ​റി​ഞ്ഞ് 10 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.15ഓ​ടെ ക​ട​യ്ക്കാ​വൂ​ര്‍ നി​ല​യ്ക്കാ​മു​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്വ​ദേ​ശി ബി​ജി-​വാ​ള്‍​ട്ട​ര്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബി​നോ​യ് ആ​ണ് മ​രി​ച്ച​ത്. ബി​നോ​യി​യും അ​മ്മ​യും സ​ഹോ​ദ​രി​യും ഓ​ട്ടോ​യി​ല്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തോ​ടെ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​വ​രെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ബി​നോ​യി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356258/thiruvananthapuram)