---
title: "സീസൺ തിരക്ക് ഒഴിവാക്കാൻ ഊട്ടിയിൽ  മെയ് 1 മുതൽ ഗതാഗത നിയന്ത്രണം"
english_title: "Ootty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356259/ootty"
published_at: "2026-04-30T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2b144d5de5_images_(23).jpeg"
keywords: []
---

# സീസൺ തിരക്ക് ഒഴിവാക്കാൻ ഊട്ടിയിൽ  മെയ് 1 മുതൽ ഗതാഗത നിയന്ത്രണം

> **Lead Summary:** ഊട്ടി : ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് 1ന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം.

## Article Content

ഊട്ടി : ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് 1ന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം.

മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും. മേട്ടുപ്പാളയത്ത് നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി ഊട്ടിയിലെത്തണം. കുനൂരിൽ നിന്ന് ഊട്ടിയിൽ എത്തുന്ന ബസ്, വാൻ മുതലായവ ആവിനിലും ഗൂഡല്ലൂരിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിനു സമീപവും കോത്തഗിരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ആർട്‌സ് കോളജ് മൈതാനിയിലുമാണ് പാർക്ക് ചെയ്യേണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356259/ootty)