---
title: "വെയിലേറ്റാല്‍ പ്ലാസ്റ്റിക്കിലെ വിഷം വെള്ളത്തില്‍ കലരും: കടകളില്‍ നിന്നു കുപ്പി വെള്ളം വാങ്ങുമ്പോള്‍ ജാഗ്രത"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356261/thiruvananthapuram"
published_at: "2026-04-30T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2b276e201c_Screenshot_20260430_070622_Google.jpg"
keywords: []
---

# വെയിലേറ്റാല്‍ പ്ലാസ്റ്റിക്കിലെ വിഷം വെള്ളത്തില്‍ കലരും: കടകളില്‍ നിന്നു കുപ്പി വെള്ളം വാങ്ങുമ്പോള്‍ ജാഗ്രത

> **Lead Summary:** കടകളില്‍ നിന്നു കുപ്പി വെള്ളം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കടകളില്‍ വെയിലേല്‍ക്കുന്ന ഭാഗത്തായിരിക്കും മിക്കവാറും കുപ്പികളുണ്ടാവുക. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തില്‍ സൂക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

## Article Content

കടകളില്‍ നിന്നു കുപ്പി വെള്ളം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കടകളില്‍ വെയിലേല്‍ക്കുന്ന ഭാഗത്തായിരിക്കും മിക്കവാറും കുപ്പികളുണ്ടാവുക. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തില്‍ സൂക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കടകള്‍ക്ക് മുന്‍പിലും വാഹനങ്ങളിലും വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം സൂക്ഷിക്കുന്നത് ഇന്ന് സാധാരണ കാഴ്ചയാണ്. എന്നാല്‍ ഇത് വലിയ അപകടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബിസ്‌ഫെനോള്‍ F (BPA), താലേറ്റുകള്‍ (Phthalates) തുടങ്ങിയ രാസവസ്തുക്കള്‍ ചൂട് തട്ടുമ്പോള്‍ വെള്ളത്തില്‍ കലരുന്നവയാണ്. ഇവ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ ശേഷിയുള്ളവയുമാണ്.

വന്ധ്യതാ പ്രശ്‌നങ്ങള്‍- പ്ലാസ്റ്റിക്കിലെ രാസവസ്തുക്കള്‍ ശരീരത്തിലെത്തുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്ധ്യതയ്ക്കും കാരണമായേക്കാം.

മൈക്രോപ്ലാസ്റ്റിക്‌സ്-: ഉയര്‍ന്ന ചൂടില്‍ പ്ലാസ്റ്റിക് കവചം നേര്‍ത്ത രീതിയില്‍ ഉരുകുകയും നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത ദശലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വെള്ളത്തില്‍ കലരുകയും ചെയ്യുന്നു. ഇവ രക്തത്തില്‍ കലരുന്നത് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.

രോഗപ്രതിരോധ ശേഷി കുറയുന്നു- രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കും. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356261/thiruvananthapuram)