---
title: "തിരുവനന്തപുരത്ത്  പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി"
english_title: "Crime "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356327/crime"
published_at: "2026-04-30T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2ed3a67b2e_police.1697912334.jpg"
keywords: []
---

# തിരുവനന്തപുരത്ത്  പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം : അമ്പൂരിയില്‍ പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം ആണ് മരിച്ചത്. മകന്‍ ഷൈനു തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കു അടിയേറ്റതാകാം മരണകാരമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

തിരുവനന്തപുരം : അമ്പൂരിയില്‍ പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം ആണ് മരിച്ചത്. മകന്‍ ഷൈനു തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കു അടിയേറ്റതാകാം മരണകാരമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

മദ്യ സത്കാരത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വെള്ളറട പൊലീസ് പറയുന്നത്. വിവാഹ വാര്‍ഷികാഘോഷത്തിനിടെയില്‍ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കം വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് ഷൈനു കസേര കൊണ്ട് തോമസ് എബ്രഹാമിന്റെ തലയ്ക്ക് അടിച്ചത്. അടിയേറ്റ ഉടന്‍ നിലത്ത് വീണ തോമസ് എബ്രഹാമിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356327/crime)