---
title: "മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്"
english_title: "Rainalert"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356379/rainalert"
published_at: "2026-04-30T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3110c545b8_1000201072.jpg"
keywords: []
---

# മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

> **Lead Summary:** **എറണാകുളം : ** മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മെയ് രണ്ടുവരെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

## Article Content

**എറണാകുളം : ** മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മെയ് രണ്ടുവരെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

അതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവുണ്ടായി. 112.71ദശലക്ഷം യൂണിറ്റാണ് ബുധനാഴ്ചത്തെ മൊത്തം വൈദ്യുതി ഉപയോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5708 മെഗാ വാട്ട്. പകൽ സമയത്ത് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 38.7 ഡിഗ്രി സെൽഷ്യസാണ്. കോഴിക്കോട് നഗരത്തിൽ 37.4 ഡിഗ്രി സെൽഷ്യസ്, വെള്ളാനിക്കര 37 ഡിഗ്രി സെൽഷ്യസ്, കണ്ണൂർ 37 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഉയർന്ന താപനില. തുടർച്ചയായ 17 ദിവസങ്ങൾക്ക് ശേഷമാണ് താപനിലയിൽ കുറവുണ്ടാകുന്നത്. എന്നാൽ മഴ ലഭിക്കാത്ത സ്‌ഥലങ്ങളിൽ താപനിലയുമായി ബന്ധപ്പെട്ട മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും നിർദേശമായി വരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356379/rainalert)