---
title: "പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് ​അധ്യാ​പ​ക​ൻ പി​ടി​യി​ൽ"
english_title: "Kozhikode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356453/kozhikode"
published_at: "2026-04-30T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f359d862cc2_IMG-20260430-WA0232.jpg"
keywords: []
---

# പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് ​അധ്യാ​പ​ക​ൻ പി​ടി​യി​ൽ

> **Lead Summary:** കോഴിക്കോട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി മ​രു​ത്തോ​ങ്ക​ര മു​പ്പ​റ്റ കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ എം. ​ഫൈ​സ​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്.

## Article Content

കോഴിക്കോട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി മ​രു​ത്തോ​ങ്ക​ര മു​പ്പ​റ്റ കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ എം. ​ഫൈ​സ​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്.

താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​ണ് പി​ടി​യി​ലാ​യ ഫൈ​സ​ൽ. തൊ​ണ്ട​ര്‍​നാ​ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 2026 ഏ​പ്രി​ലി​ൽ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്.

സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ഫോ​ട്ടോ​ക​ള്‍ എ​ഡി​റ്റ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ ഭീ​ഷ​ണി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356453/kozhikode)