---
title: "'കെസി @50': കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവച്ചു"
english_title: "kc venugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356506/kc-venugopal"
published_at: "2026-05-01T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f41ffa44288_image_(9).png"
keywords: []
---

# 'കെസി @50': കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവച്ചു

> **Lead Summary:** തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് തുടരുമ്പോൾ കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കെസി @50 എന്ന പേരില്‍ രാഷ്ട്രീയത്തിലിറങ്ങിയ കെ സി വേണുഗോപാലിന്റെ 50 വര്‍ഷങ്ങള്‍ ഇതിവൃത്തമാക്കിയായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചുകൊണ്ടിരുന്നത്. ആലപ്പുഴയിലും, കണ്ണൂരിലുമെല്ലാം ചിത്രീകരണവും നടന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന്റെ മുൻപായി ഡോക്യുമെന്ററി പുറത്തിറക്കുക ലക്ഷ്യമിട്ടായിരുന്നു ചിത്രീകരണം നടന്നിരുന്നത്.

## Article Content

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് തുടരുമ്പോൾ കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കെസി @50 എന്ന പേരില്‍ രാഷ്ട്രീയത്തിലിറങ്ങിയ കെ സി വേണുഗോപാലിന്റെ 50 വര്‍ഷങ്ങള്‍ ഇതിവൃത്തമാക്കിയായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചുകൊണ്ടിരുന്നത്. ആലപ്പുഴയിലും, കണ്ണൂരിലുമെല്ലാം ചിത്രീകരണവും നടന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന്റെ മുൻപായി ഡോക്യുമെന്ററി പുറത്തിറക്കുക ലക്ഷ്യമിട്ടായിരുന്നു ചിത്രീകരണം നടന്നിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356506/kc-venugopal)