---
title: "ഇടിത്തീയായി ഇന്ധന വില വീണ്ടും വർധിച്ചു"
english_title: "Fuel price increased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35662/fuel-price-increased"
published_at: "2022-04-04T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a4af47c8b4_images.jpeg"
keywords: []
---

# ഇടിത്തീയായി ഇന്ധന വില വീണ്ടും വർധിച്ചു

> **Lead Summary:** **തിരുവനന്തപുരം : **ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 85 പൈസയുമാണ് വര്‍ധിപ്പിച്ചത്.

## Article Content

**തിരുവനന്തപുരം : **ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 85 പൈസയുമാണ് വര്‍ധിപ്പിച്ചത്.

കൊച്ചിയില്‍ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 4 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി ഉയര്‍ന്നു. കോഴിക്കോട് പെട്രോളിന് 113 രൂപ 64 പൈസയും ഡീസലിന് 100 രൂപ 60 പൈസയുമായി വര്‍ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35662/fuel-price-increased)