---
title: "സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍  മഴക്ക് സാധ്യത"
english_title: "Rain update kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35667/rain-update-kerala"
published_at: "2022-04-04T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a56036e37f_images (1).jpeg"
keywords: []
---

# സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍  മഴക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത മൂന്ന് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത മൂന്ന് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും. അടുത്ത ബുധനാഴ്ചയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴി പിന്നീടുള്ള 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35667/rain-update-kerala)