---
title: "പാനൂരിൽ ടേബിൾ ഫാൻ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം"
english_title: "In Panur, the table fan wire got stuck in the neck and the youngest child had a bad end"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35673/in-panur-the-table-fan-wire-got-stuck-in-the-neck-and-the-youngest-child-had-a-bad-end"
published_at: "2022-04-04T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a5f3c62e41_images (2).jpeg"
keywords: []
---

# പാനൂരിൽ ടേബിൾ ഫാൻ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

> **Lead Summary:** **പാനൂർ:** ഉറക്കത്തിനിടെ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകന്‍ ദേവാംഗാണ് മരിച്ചത്.

## Article Content

**പാനൂർ:** ഉറക്കത്തിനിടെ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകന്‍ ദേവാംഗാണ് മരിച്ചത്.

എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ തന്നെ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയര്‍ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35673/in-panur-the-table-fan-wire-got-stuck-in-the-neck-and-the-youngest-child-had-a-bad-end)