---
title: "വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് സ്വയം തീ കൊളുത്തി"
english_title: "The young man set himself on fire "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35675/the-young-man-set-himself-on-fire"
published_at: "2022-04-04T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a6494cd604_images (3).jpeg"
keywords: []
---

# വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് സ്വയം തീ കൊളുത്തി

> **Lead Summary:** **നടുവിൽ: **വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് സ്വയം തീ കൊളുത്തി.

## Article Content

**നടുവിൽ: **വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് സ്വയം തീ കൊളുത്തി.

കാവു൦പായി ഐച്ചേരിയിൽ താമസിക്കുന്ന ലക്ഷ്മണൻറ മകൻ ലെബിൻ(22) ആണ് നടുവിലിനടുത്ത് തീകൊളുത്തിയത്. ദേഹമാസകലം പൊള്ളലേ റ്റ നിലയിൽ കണ്ണൂർ ഗവ. മെഡി ക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊ ണ്ടുപോയി. കോവിഡ് വൊളൻറിയറായിരുന്നു ലെബിൻ വാ ക്സിനേഷൻ സമയത്ത് ആസ്പത്രിയിൽ വെച്ചാണ് യുവതിയുമായി  പ്രണയത്തിലായത്. വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ വിവാ ഹാഭ്യർഥന യുവതിയുടെ ബന്ധു lക്കൾ നിരസിച്ചു. ഇതാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് സൂചന.

രണ്ട് ദിവസമായി യുവാവിനെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. റോഡിൽനിന്ന്  200 മീറ്ററോളം മാറി കുന്നിൻചരി വിലെ റബ്ബർത്തോട്ടത്തിലാണ് സംഭവം നടന്നത്. അടുത്ത് മറ്റ് വീ ടുകളൊന്നുമില്ലാത്തതിനാൽ നാട്ടുകാരറിയാൻ വൈകി. കൂട്ടുകാരനും മറ്റൊരു ബന്ധുവും ചേർന്നാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35675/the-young-man-set-himself-on-fire)