---
title: "ഭരണം നഷ്ടപ്പെട്ടാൽ പിണറായിക്ക് പ്രതിപക്ഷ നേതാവാകാം: പി വി അൻവർ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356761/kannur"
published_at: "2026-05-02T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f589f873edc_Screenshot_20260502_105051_WhatsAppBusiness.jpg"
keywords: []
---

# ഭരണം നഷ്ടപ്പെട്ടാൽ പിണറായിക്ക് പ്രതിപക്ഷ നേതാവാകാം: പി വി അൻവർ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ ഉൾപ്പെടെ ജനവിധിവരുമ്പോൾ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂർ മണ്ഡലംയു . ഡി എഫ് സ്വതന്ത്രസ്ഥാനാർത്ഥി പി വി അൻവർപറഞ്ഞു കണ്ണൂർ താവക്കരയിലെ ഹോട്ട റോയൽ ഓ മാർസ് ഹാളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കണ്ണൂർ: കണ്ണൂരിൽ ഉൾപ്പെടെ ജനവിധിവരുമ്പോൾ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂർ മണ്ഡലംയു . ഡി എഫ് സ്വതന്ത്രസ്ഥാനാർത്ഥി പി വി അൻവർപറഞ്ഞു കണ്ണൂർ താവക്കരയിലെ ഹോട്ട റോയൽ ഓ മാർസ് ഹാളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സത്തിൻ്റെയും മരുമോന സിത്തിൻ്റെയും അന്ത്യം കണ്ണൂരിൽ കുറിക്കും ഞാൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച മുൻ സി .പി എം നേതാക്കൾ പറഞ്ഞത് അമ്പലപ്പുഴയിൽ ജി സുധാകരനും മലമ്പുഴയിൽ സുരേഷു മൊക്കെ പാർട്ടിക്കുള്ളിൽ നിന്നും പുറത്തു വന്നു മത്സരിച്ചവരാണ്.

കണ്ണൂരിൽ പാർട്ടി അണികളും പ്രവർത്തകരും മൗനത്തിലാണ് പാർട്ടിയെ രക്ഷപെടുത്താൻ അവർ സി പി എമ്മിനെതിരെ വോട്ടു ചെയ്യും കേരളത്തിൽ ഇത്തരം രാഷ്‌ട്രീയ സുനാമിയാണ് 48 മണിക്കൂറിന് ശേഷം വീശിയടിക്കുക. ധർമ്മടത്ത് പിണറായി തോറ്റതിന് സമാനമായി പതിനായിരത്തിൽ താഴെവോട്ടുകൾക്ക് മാത്രമേ ജയിക്കു ബേപ്പൂരിൽ മുഹമ്മദ് റിയാസും തോൽക്കും താൻ ജയിക്കുമെന്ന് പറഞ്ഞത് വെറുതെയല്ല റിയാസ് ബെറ്റിന് തയ്യാറാണെങ്കിൽ താൻ മൊട്ടയടിച്ചു കമ്മൽ ഇടാൻ തയ്യാറാണ് കമ്മൽ റിയാസ് ഇടണമെന്നില്ല അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അൻവർ പറഞ്ഞു കോഴിക്കോട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന റിയാസിന് താൻ നടത്തിയ പോരാട്ടത്തിനെ തുടർന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല ഇതോടെ സി.പി എമ്മിൻ്റെ പ്രചരണ കോട്ടകൾ തകർന്നടിഞ്ഞു. കണ്ണൂരിൽ പിണറായിസവും മരുമോനിസവും മാത്രമല്ല ജയരാജൻമാരുടെ അതൃപ്‌തിയും രാഷ്ട്രീയകൊലപാതക കേസുകൾ അട്ടിമറിക്കാൻ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശി നടത്തിയ ബിജെപി ക്കായുള്ള ഇടപെടലുകളും പ്രശ്നമായിട്ടുണ്ട് കഴിഞ്ഞ 10 വർഷക്കാലം ഊരാളുങ്കൽ സൊസൈറ്റി നടത്തിയ നിർമ്മാണ പ്രവൃത്തികളിലെ തീവെട്ടി കൊള്ളഅന്വേഷിക്കണമെന്നും അൻവർ പറഞ്ഞു. ഭരണം നഷ്ടപെട്ടാൽ പിണറായിക്ക് പ്രതിപക്ഷ നേതാവാകാം അങ്ങനെയാകുന്നതിൽ യാതൊരുകുഴപ്പവുമില്ല പ്രതിപക്ഷനേതാവെന്നത് അത്ര മോശം പദവിയല്ലെന്നും അൻവർ പറഞ്ഞു വാർത്താ സമ്മേളനത്തിൽ നിസാർ മേത്ത റും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356761/kannur)