---
title: " മയക്കുമരുന്ന് ഉപയോഗം:  ബി ജെ പി യുടെ നേതൃത്ത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356785/peravoor"
published_at: "2026-05-02T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5967183551_IMG-20260502-WA0082.jpg"
keywords: []
---

#  മയക്കുമരുന്ന് ഉപയോഗം:  ബി ജെ പി യുടെ നേതൃത്ത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ :മലയോര മേഖലയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് എന്ന മാരക വിപത്തിനെതിരെ ഭാരതീയ ജനതാപാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പേരാവൂർ മണ്ഡലം പ്രസിഡണ്ട് ബേബി സോജയുടെ അധ്യക്ഷതയിൽ ജില്ലാ ജന: സെക്രട്ടറി എം.ആർ സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ :മലയോര മേഖലയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് എന്ന മാരക വിപത്തിനെതിരെ ഭാരതീയ ജനതാപാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പേരാവൂർ മണ്ഡലം പ്രസിഡണ്ട് ബേബി സോജയുടെ അധ്യക്ഷതയിൽ ജില്ലാ ജന: സെക്രട്ടറി എം.ആർ സുരേഷ് ഉദ്ഘാടനം ചെയ്തു.

കേളകത്ത് നടന്ന സമാപന സമ്മേളനം  ഭാരതീയ ജനതാപാർട്ടി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ്  .ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം  കൂട്ടജയപ്രകാശ് , കർഷകമോർച്ച ജില്ല അധ്യക്ഷൻ  മനോഹരൻ വയോറ, ജില്ലാ സെക്രട്ടറി . സന്തോഷ്. പി.ജി, യുവമോർച്ച സംസ്ഥാന സമിതി അംഗം  അരുൺ ഭരത്, പഞ്ചായത്ത് ഭാരവാഹികൾ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ , ബൂത്ത് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356785/peravoor)