---
title: "മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍"
english_title: "Jabalpooraccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356827/jabalpooraccident"
published_at: "2026-05-02T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5b45d28a67_1000201786.jpg"
keywords: []
---

# മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

> **Lead Summary:** **ഡൽഹി: ** ജബല്‍പൂര്‍ ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാം എന്ന് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് വ്യക്തത വരുത്തി കളക്ടര്‍ രംഗത്തെത്തിയത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്.

## Article Content

**ഡൽഹി: ** ജബല്‍പൂര്‍ ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാം എന്ന് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് വ്യക്തത വരുത്തി കളക്ടര്‍ രംഗത്തെത്തിയത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്.

ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെ ആയിരുന്നു ബോട്ട് സവാരി എന്ന് ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊടുങ്കാറ്റ് മുന്നറിയിപ്പും മുഖവിലയ്ക്ക് എടുത്തിരുന്നില്ല എന്ന് അധികാരികള്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356827/jabalpooraccident)