---
title: "വെണ്ടേക്കും ചാൽ ചെങ്കൽ ക്വാറിയിലെ വെള്ളം ഒഴുകിയെത്തി റോഡ് തകരുമ്പോഴും കണ്ണടച്ച് അധികാരികൾ."
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356904/kelakom"
published_at: "2026-05-02T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5ffd8d6fe3_IMG-20260502-WA0185.jpg"
keywords: []
---

# വെണ്ടേക്കും ചാൽ ചെങ്കൽ ക്വാറിയിലെ വെള്ളം ഒഴുകിയെത്തി റോഡ് തകരുമ്പോഴും കണ്ണടച്ച് അധികാരികൾ.

> **Lead Summary:** കേളകം : കനത്ത വേനൽ മഴയിൽ കേളകം പഞ്ചായത്തിലെ വെണ്ടേക്കും ചാലിലെ ചെങ്കൽ ക്വാറിയിൽ നിന്നും കത്തി ഒഴുകിയെത്തുന്ന ചെളിവെള്ള പ്രവാഹം സമീപവാസികൾക്കും യാത്രക്കാർക്കും ഭീഷണിയാവുന്നു. ചെങ്കൽ പണയിൽ നിന്നും ഉരുൾപൊട്ടലിന് സമാനമായി ചെളിവെള്ളം ഒഴുകിയെത്തുന്നത് സമീപത്തെ അടക്കാത്തോട് - ഇരട്ടത്തോട് റോഡിലേക്കാണ്. പാതയിൽ മണ്ണും വെള്ളവും ഒഴുകിയെത്തുന്നത് മൂലം ഇരുചക്രവാഹനങ്ങൾക്കും യാത്ര ദുരിതമായി. പൊടിപടലങ്ങൾ പടർന്ന് മുമ്പ് ദുരിതമുണ്ടായപ്പോൾ സമീപവാസികൾ കേളകം ഗ്രാമ പഞ്ചായത്തിലും, പോലീസ്, വില്ലേജ് അധികൃതർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് സമീപവാസികൾ പറയുന്നു .പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കേളകം പഞ്ചായത്ത് -പോലീസ്-റവന്യൂ അധികൃതർ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികളും നാട്ടുകാരും.

## Article Content

കേളകം : കനത്ത വേനൽ മഴയിൽ കേളകം പഞ്ചായത്തിലെ വെണ്ടേക്കും ചാലിലെ ചെങ്കൽ ക്വാറിയിൽ നിന്നും കത്തി ഒഴുകിയെത്തുന്ന ചെളിവെള്ള പ്രവാഹം സമീപവാസികൾക്കും യാത്രക്കാർക്കും ഭീഷണിയാവുന്നു. ചെങ്കൽ പണയിൽ നിന്നും ഉരുൾപൊട്ടലിന് സമാനമായി ചെളിവെള്ളം ഒഴുകിയെത്തുന്നത് സമീപത്തെ അടക്കാത്തോട് - ഇരട്ടത്തോട് റോഡിലേക്കാണ്. പാതയിൽ മണ്ണും വെള്ളവും ഒഴുകിയെത്തുന്നത് മൂലം ഇരുചക്രവാഹനങ്ങൾക്കും യാത്ര ദുരിതമായി. പൊടിപടലങ്ങൾ പടർന്ന് മുമ്പ് ദുരിതമുണ്ടായപ്പോൾ സമീപവാസികൾ കേളകം ഗ്രാമ പഞ്ചായത്തിലും, പോലീസ്, വില്ലേജ് അധികൃതർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് സമീപവാസികൾ പറയുന്നു .പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കേളകം പഞ്ചായത്ത് -പോലീസ്-റവന്യൂ അധികൃതർ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികളും നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356904/kelakom)