---
title: "വായനക്കളരി ഉൽഘാടനം ചെയ്തു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357009/peravoor"
published_at: "2026-05-03T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6f8efce843_IMG-20260503-WA0065.jpg"
keywords: []
---

# വായനക്കളരി ഉൽഘാടനം ചെയ്തു

> **Lead Summary:** പേരാവൂർ : അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം, ഏലപ്പീടിക

## Article Content

പേരാവൂർ : അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം, ഏലപ്പീടിക

പേരാവൂർ - കണിച്ചാർ നേതൃസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാക്കളരി ഉൽഘാടനം ചെയ്തു. മെയ് ഒന്നു മുതൽ പത്ത് വരെ നീണ്ടു നിൽക്കുന്ന വിത്യസ്തങ്ങളായ പരിപാടികളോടെ ഏലപ്പീടിക അനുഗ്രഹവായനശാലയിൽ വെച്ച് നടക്കുന്ന വായനക്കളരി ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ നിപുൺ പായം ഉൽഘാടനം ചെയ്തു.പേരാവൂർ - കണിച്ചാർ നേതൃസമിതി കൺവീനർ ടി.കെ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. ജിമ്മി അബ്രാഹം, ജോബ് ഒ.എ, സെബാസ്റ്റ്യൻ പി.വി, ഷിജു. ഇ.കെ, സന്തോഷ് എം.എൽ,സനോജ് ലാസർ, ദിലീപ്. എ.ബി,മല്ലിക പൗലോസ്, എന്നിവർ വായനക്കളരിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357009/peravoor)