---
title: "‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി ഗോവിന്ദന്‍"
english_title: "Mvgovindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357024/mvgovindan"
published_at: "2026-05-03T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f70d5b9b9ce_1000202057.jpg"
keywords: []
---

# ‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി ഗോവിന്ദന്‍

> **Lead Summary:** **കൊച്ചി: ** ചരിത്രത്തിലാദ്യമായി എല്‍ഡിഎഫിന് മൂന്നാം തവണയുംതുടര്‍ ഭരണം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഭരണ വിരുദ്ധവികാരമില്ലെന്നും മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയനാണ് യോഗ്യനെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിനെ വെല്ലുവിളിച്ച് യുഡിഎഫിനായി മത്സരിച്ചവര്‍ തോല്‍ക്കുമെന്നും എംവി ഗോവിന്ദന്‍. തോറ്റാല്‍ ആരാകും പ്രതപക്ഷനേതാവ് എന്ന ചോദ്യത്തിന് പാര്‍ട്ടി ദേശിയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.തങ്ങളുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം തങ്ങള്‍ ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പറഞ്ഞ കാരണങ്ങള്‍ തന്നെയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തെ ഒരു നവകേരളമാക്കി രൂപപ്പെടുത്താന്‍ വേണ്ടി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ അവര്‍ കൃത്യമായി ഉള്‍ക്കൊണ്ടിട്ടുണ്ട്. അറുപത്തി രണ്ട് ലക്ഷത്തിലധികം വരുന്ന ആളുകള്‍ക്ക് കൃത്യമായിട്ട് മുറതെറ്റാതെ മാസാ മോഹന്‍ രണ്ടായിരം രൂപ പെന്‍ഷന്‍ കൊടുത്തു. ഇനി അത് മൂവായിരം രൂപയായിട്ട് വര്‍ധിപ്പിക്കും എന്നത് അവര്‍ വിശ്വാസയോഗ്യമായി തന്നെയാണ് കാണുന്നത്. സ്ത്രീകള്‍ക്ക് ആയിരം രൂപ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ട് നല്‍കിയിട്ടുണ്ട്. ചെറുപ്പക്കാരായിട്ടുള്ള ആളുകള്‍ക്ക് പഠനം അവസാനിക്കുന്ന ഘട്ടത്തില്‍ ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള പുതിയ കോഴ്‌സുകളിലേക്ക് ചേരാന്‍ അഞ്ച് ലക്ഷം ആളുകള്‍ക്കാണ് ആയിരം രൂപ കൊടുക്കാന്‍ തീരുമാനിച്ചത്. അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കി ഇടതുപക്ഷ ജനാധിപത്യ മുന്നണി പാവപ്പെട്ട ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി, ഒരു പുതിയ കേരളം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ബോധ്യമായിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

## Article Content

**കൊച്ചി: ** ചരിത്രത്തിലാദ്യമായി എല്‍ഡിഎഫിന് മൂന്നാം തവണയുംതുടര്‍ ഭരണം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഭരണ വിരുദ്ധവികാരമില്ലെന്നും മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയനാണ് യോഗ്യനെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിനെ വെല്ലുവിളിച്ച് യുഡിഎഫിനായി മത്സരിച്ചവര്‍ തോല്‍ക്കുമെന്നും എംവി ഗോവിന്ദന്‍. തോറ്റാല്‍ ആരാകും പ്രതപക്ഷനേതാവ് എന്ന ചോദ്യത്തിന് പാര്‍ട്ടി ദേശിയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.തങ്ങളുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം തങ്ങള്‍ ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പറഞ്ഞ കാരണങ്ങള്‍ തന്നെയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തെ ഒരു നവകേരളമാക്കി രൂപപ്പെടുത്താന്‍ വേണ്ടി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ അവര്‍ കൃത്യമായി ഉള്‍ക്കൊണ്ടിട്ടുണ്ട്. അറുപത്തി രണ്ട് ലക്ഷത്തിലധികം വരുന്ന ആളുകള്‍ക്ക് കൃത്യമായിട്ട് മുറതെറ്റാതെ മാസാ മോഹന്‍ രണ്ടായിരം രൂപ പെന്‍ഷന്‍ കൊടുത്തു. ഇനി അത് മൂവായിരം രൂപയായിട്ട് വര്‍ധിപ്പിക്കും എന്നത് അവര്‍ വിശ്വാസയോഗ്യമായി തന്നെയാണ് കാണുന്നത്. സ്ത്രീകള്‍ക്ക് ആയിരം രൂപ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ട് നല്‍കിയിട്ടുണ്ട്. ചെറുപ്പക്കാരായിട്ടുള്ള ആളുകള്‍ക്ക് പഠനം അവസാനിക്കുന്ന ഘട്ടത്തില്‍ ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള പുതിയ കോഴ്‌സുകളിലേക്ക് ചേരാന്‍ അഞ്ച് ലക്ഷം ആളുകള്‍ക്കാണ് ആയിരം രൂപ കൊടുക്കാന്‍ തീരുമാനിച്ചത്. അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കി ഇടതുപക്ഷ ജനാധിപത്യ മുന്നണി പാവപ്പെട്ട ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി, ഒരു പുതിയ കേരളം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ബോധ്യമായിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

ഭരണവിരുദ്ധ വികാരം ഇല്ല എന്നുള്ളത് എക്‌സിറ്റ് പോളുകളില്‍ നിന്നുതന്നെ വ്യക്തമായല്ലോ എന്ന് അദ്ദേഹം ചോദിച്ചു. ഭരണവിരുദ്ധ വികാരമുണ്ടെങ്കില്‍ അവര്‍ക്ക് ഈ 65 – 75 സീറ്റുകള്‍ അല്ലല്ലോ കിട്ടുക. ഞങ്ങള്‍ക്ക് 60 – 69 സീറ്റുകള്‍ കിട്ടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. അവരുടെ റിപ്പോര്‍ട്ട് പരിശോധിച്ച് നോക്കിയപ്പോള്‍ തന്നെ രണ്ട് കാര്യം വ്യക്തമായി. ഒന്ന് ഭരണവിരുദ്ധ വികാരമില്ല. രണ്ട് മുഖ്യമന്ത്രിയാവാന്‍ യോഗ്യന്‍ പിണറായി വിജയന്‍ തന്നെയാണ് – അദ്ദേഹം പറഞ്ഞു.

ജയിച്ചാല്‍ മുഖ്യമന്ത്രിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവാരെന്ന് ചിന്തിക്കേണ്ട കാര്യം പോലും എല്‍ഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357024/mvgovindan)