---
title: "‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ"
english_title: "Kkshailajateacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357026/kkshailajateacher"
published_at: "2026-05-03T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f71071b193b_1000202063.jpg"
keywords: []
---

# ‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

> **Lead Summary:** **പേരാവൂർ: **പേരാവൂരിലും കേരളത്തിലും എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാര്‍ഥിയുമായ കെ കെ ശൈലജ. പേരാവൂരില്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും. 75മുതല്‍ 80 സീറ്റ് വരെ എല്‍ഡിഎഫ് വിജയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.

## Article Content

**പേരാവൂർ: **പേരാവൂരിലും കേരളത്തിലും എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാര്‍ഥിയുമായ കെ കെ ശൈലജ. പേരാവൂരില്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും. 75മുതല്‍ 80 സീറ്റ് വരെ എല്‍ഡിഎഫ് വിജയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.

പേരാവൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നതാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് കെ കെ ശൈലജ പറഞ്ഞു. ഒരു 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാകാം ജയം. ബാക്കി കാര്യം വോട്ടെണ്ണി കഴിഞ്ഞാലേ പറയാന്‍ സാധിക്കൂ. പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനവും ക്ഷേമ പ്രവര്‍ത്തനവും തന്നെയാണ് എടുത്തു പറയാനുള്ളത്. പൊളിറ്റിക്കലായിട്ട് ചിന്തിക്കുന്ന ഒരു വ്യക്തിക്ക് എല്‍ഡിഎഫിന് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ – ശൈലജ ടീച്ചര്‍ പറഞ്ഞു.എക്‌സിറ്റ് പോളുകളെ കുറിച്ചും കെ കെ ശൈലജ പ്രതികരിച്ചു. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ വട്ടം ഞാന്‍ തോല്‍ക്കുമെന്ന് പറഞ്ഞ മീഡിയ ഉണ്ടായിരുന്നു. 60000 വോട്ടിനാണ് ഞാന്‍ ജയിച്ചത്. എക്‌സിറ്റ് പോളുകളെ പൂര്‍ണമായിട്ടും വിശ്വസിക്കാന്‍ കഴിയില്ല – ശൈലജ ടീച്ചര്‍ പറഞ്ഞു.

രണ്ട് ടേം തുടര്‍ച്ചയായി അസംബ്ലിയില്‍ ഉണ്ടായിരുന്ന എംഎല്‍എ മത്സരിച്ചിട്ടുള്ള മണ്ഡലം ഉറപ്പായും ജയിക്കുമെന്നാണെങ്കില്‍ അവിടെ പുതിയ ആളെ കൊണ്ടുവരണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. കെപിസിസി പ്രസിഡന്റിന് എതിരായി പാര്‍ട്ടിയുടെ ശക്തമായ ഒരു സ്ഥാനാര്‍ഥി വേണമെന്നും അഭിപ്രായമുയര്‍ന്നു. അങ്ങനെയാണ് പേരാവൂരില്‍ സ്ഥാനാര്‍ഥിയാകുന്നത്. അല്ലാത്ത പ്രചാരണങ്ങളിലൊന്നും യാതൊരു കഴമ്പുമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357026/kkshailajateacher)