---
title: "പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍"
english_title: "Lpggasrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357036/lpggasrate"
published_at: "2026-05-03T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7142bac407_1000202069.jpg"
keywords: []
---

# പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

> **Lead Summary:** **തിരുവനന്തപുരം : **പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന്‍ ആവില്ല എന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകള്‍. വിഷയം പരിഗണിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനും തീരുമാനം.ഹോട്ടലുടമകള്‍ക്കും കാറ്ററിംഗ് സര്‍വീസുകാര്‍ക്കും ഇരുട്ടടിയായി വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടിയതോടെ ആശങ്കയിലാണ് ആളുകള്‍. പലയിടത്തും 19 കിലോ സിലിണ്ടറിന്റെ വില 3100 ന് മുകളിലാണ്. ഇത്രയും വിലകൊടുത്ത് പാചകവാതകം വാങ്ങുന്നത് വലിയ നഷ്ടമാണെന്നും മുന്നോട്ടുപോകാന്‍ ആകാത്ത സാഹചര്യത്തില്‍ ആണെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

## Article Content

**തിരുവനന്തപുരം : **പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന്‍ ആവില്ല എന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകള്‍. വിഷയം പരിഗണിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനും തീരുമാനം.ഹോട്ടലുടമകള്‍ക്കും കാറ്ററിംഗ് സര്‍വീസുകാര്‍ക്കും ഇരുട്ടടിയായി വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടിയതോടെ ആശങ്കയിലാണ് ആളുകള്‍. പലയിടത്തും 19 കിലോ സിലിണ്ടറിന്റെ വില 3100 ന് മുകളിലാണ്. ഇത്രയും വിലകൊടുത്ത് പാചകവാതകം വാങ്ങുന്നത് വലിയ നഷ്ടമാണെന്നും മുന്നോട്ടുപോകാന്‍ ആകാത്ത സാഹചര്യത്തില്‍ ആണെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

പല ഹോട്ടലുകളിലും ഭക്ഷണത്തിലെ മെനു വെട്ടിക്കുറച്ചിട്ടുണ്ട്. എല്ലാ വിഭവങ്ങള്‍ക്കും വില കൂട്ടാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നാണ് ഉടമകള്‍ പറയുന്നത്. എന്നാല്‍ എറണാകുളം നഗരം പോലെ ആളുകള്‍ ഹോട്ടല്‍ ഭക്ഷണത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇടങ്ങളില്‍ പൊതുജനങ്ങളും പ്രതിസന്ധിയിലാകും എന്നതില്‍ സംശയമില്ല. വില കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് മെയ് ആറിന് ഹോട്ടല്‍ അടച്ചിട്ട് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357036/lpggasrate)