---
title: "കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു"
english_title: "Kannadiparambunitsammelanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357051/kannadiparambunitsammelanam"
published_at: "2026-05-03T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7264b97f32_1000202086.jpg"
keywords: []
---

# കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : ** കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മറ്റി ജോയിന്റ് സെക്രട്ടറി ടി.സി വിൽസൻ ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ് അലോക്കൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി.ജഗന്നാഥൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് മുതിർന്ന വ്യാപാരികളെ ആദരിച്ചു.

## Article Content

**കണ്ണൂർ : ** കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മറ്റി ജോയിന്റ് സെക്രട്ടറി ടി.സി വിൽസൻ ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ് അലോക്കൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി.ജഗന്നാഥൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് മുതിർന്ന വ്യാപാരികളെ ആദരിച്ചു.

മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ, മയ്യിൽ ഏരിയ പ്രസിഡന്റ് പി.ഉല്ലാസൻ, കണ്ണൂർ ജില്ലാ കമ്മറ്റി അംഗം എസ്.രാജേഷ്, മയ്യിൽ ഏരിയ മുൻ പ്രസിഡന്റ് കെ.വി ശശിധരൻ, മയ്യിൽ ഏരിയ കമ്മറ്റി അംഗങ്ങളായ സി.ഇബ്രാഹിം കുട്ടി, പി.പി രാജീവൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. കണ്ണാടിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി ശശിധരൻ സ്വാഗതവും ട്രഷറർ കെ.പി പ്രകാശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357051/kannadiparambunitsammelanam)