---
title: "'പട നയിച്ചവന്‍ നാട് നയിക്കും'; വി.ഡി. സതീശനായി ക്ലിഫ് ഹൗസിന് സമീപം ഫ്ലക്‌സ് ബോര്‍ഡുകള്‍"
english_title: "Vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357095/vdsatheeshan"
published_at: "2026-05-04T03:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7c7c45a77d_n71089397017778461449946f8c83ebda8321eb345437d8691fd7e21f4e71b4041b81be9a834772a192eb55.jpg"
keywords: []
---

# 'പട നയിച്ചവന്‍ നാട് നയിക്കും'; വി.ഡി. സതീശനായി ക്ലിഫ് ഹൗസിന് സമീപം ഫ്ലക്‌സ് ബോര്‍ഡുകള്‍

> **Lead Summary:** തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച്‌ വീണ്ടും ഫ്ലക്സ് ബോര്ഡുകള്‍. നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന് മണിക്കൂറുകള് ബാക്കി നില്ക്കേയാണ് വീണ്ടും ബോര്ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തവണ ക്ലിഫ് ഹൗസിന് സമീപത്താണ് സതീശനായി ബോര്ഡുകള് ഉയര്ന്നത്.

## Article Content

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച്‌ വീണ്ടും ഫ്ലക്സ് ബോര്ഡുകള്‍. നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന് മണിക്കൂറുകള് ബാക്കി നില്ക്കേയാണ് വീണ്ടും ബോര്ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തവണ ക്ലിഫ് ഹൗസിന് സമീപത്താണ് സതീശനായി ബോര്ഡുകള് ഉയര്ന്നത്.

നന്തന്കോട് ജംഗ്ഷനില് പ്രത്യക്ഷപ്പെട്ട ഫ്ലക്സില്‍ ‘പട നയിച്ചവന് നാട് നയിക്കും’ എന്നാണ് എഴുതിയിരിക്കുന്നത്. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങളെന്നും എഴുതിയിട്ടുണ്ട്. തൊടുപുഴയില്‍ വീണ്ടും സതീശനായി ഫ്ലക്സ് ബോർഡ് ഉയർന്നു. വെങ്ങല്ലൂരിലാണ് കോണ്‍ഗ്രസ് പ്രവർത്തകർ ഫ്ലക്സ് വച്ചത്. ‘കേരളം ജയിച്ചു, വിഡിഎസ് നയിക്കും’ എന്നാണ് ബോർഡില്‍ എഴുതിയിരിക്കുന്നത്.

കോണ്ഗ്രസിൽ മുഖ്യമന്ത്രി ചര്ച്ച കൊഴുക്കുന്നതിനിടെ സതീശനെ അനുകൂലിച്ച്‌ കണ്ണൂരിലും ഫ്ലക്സുകള് ഉയര്ന്നിരുന്നു. ‘നാടിന്റെ കരുത്തിന് നട്ടെല്ലുളള നേതൃത്വം' എന്ന വാചകത്തോടെയാണ് ഫ്ലക്സ് ബോര്ഡ് വച്ചത്. കാടാച്ചിറയിലെ യൂത്തന്മാര് എന്ന പേരിലാണ് ഫ്ലക്സ് ബോര്ഡ് സ്ഥാപിച്ചത്. ആയിരം തെരഞ്ഞെടുപ്പുകള് തോറ്റാലും ഒരു വര്ഗീയ വാദിയുടെ വോട്ടുപോലും തങ്ങള്ക്ക് വേണ്ട എന്നും ഫ്ളക്സ് ബോര്ഡില് എഴുതിയിയിരുന്നു. കണ്ണൂരില് നേരത്തെയും വി.ഡി. സതീശനെ അനുകൂലിച്ച്‌ ഫ്ലക്സ് ബോര്ഡ് ഉയര്ന്നിരുന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള് എന്നായിരുന്നു ഫ്ലക്സിലെ വാചകം. സംസ്ഥാനത്ത് മൂവാറ്റുപുഴയിലും തൊടുപുഴയിലും എറണാകുളം കങ്ങരപ്പടിയിലും സതീശനായി ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357095/vdsatheeshan)