---
title: "ഇടുക്കിയിലും വയനാട്ടിലും ഇടിയോടുകൂടിയ കനത്ത മഴ"
english_title: "Rain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357097/rain"
published_at: "2026-05-04T04:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7d6ef22af1_images_(1).jpeg"
keywords: []
---

# ഇടുക്കിയിലും വയനാട്ടിലും ഇടിയോടുകൂടിയ കനത്ത മഴ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഏഴു ജില്ലകളില് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഏഴു ജില്ലകളില് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില് നാളെയും എറണാകുളം, ഇടുക്കി, തൃശൂര് ജില്ലകളില് ബുധനാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില് വ്യാഴാഴ്ചയും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.

ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില് 24 മണിക്കൂറില് എഴ് മുതല് 11 സെന്റി മീറ്റര് വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357097/rain)