---
title: "ഇന്നറിയാം; വോട്ടെണ്ണല്‍ എട്ടിന് തുടങ്ങും ഫലസൂചനകള്‍ ആദ്യമണിക്കൂറില്‍"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357098/thiruvananthapuram"
published_at: "2026-05-04T04:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7d841a6742_images.jpeg"
keywords: []
---

# ഇന്നറിയാം; വോട്ടെണ്ണല്‍ എട്ടിന് തുടങ്ങും ഫലസൂചനകള്‍ ആദ്യമണിക്കൂറില്‍

> **Lead Summary:** തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കേരളത്തിന്റെ ഭരണത്താക്കോൽ ആരുടെ കൈയിലെത്തുമെന്ന് ഇന്നറിയാം. രാവിലെ എട്ടിന് വോട്ട് എണ്ണിത്തുടങ്ങിയാല്, ആദ്യ മണിക്കൂറുകളില് തന്നെ ഫലസൂചനകള് അറിയാനാകും

## Article Content

തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കേരളത്തിന്റെ ഭരണത്താക്കോൽ ആരുടെ കൈയിലെത്തുമെന്ന് ഇന്നറിയാം. രാവിലെ എട്ടിന് വോട്ട് എണ്ണിത്തുടങ്ങിയാല്, ആദ്യ മണിക്കൂറുകളില് തന്നെ ഫലസൂചനകള് അറിയാനാകും

ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് യുഡിഎഫിന്റെ കൈമുതല്.85നും 100നുമിടയില് സീറ്റുകളാണ് യുഡിഎഫ് നേതൃത്വം അവസാനവട്ടം പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ പ്രധാന നേതാക്കളെല്ലാം ഇന്ന് തിരുവനന്തപുരത്തുണ്ടാകും. യുഡിഎഫ് പ്രചാരണം നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ കന്റോണ്മെന്റ് ഹൗസിലെത്തി.

എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല്, കോണ്ഗ്രസ് പ്രവര്ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉള്പ്പെടെയുള്ള മുതിര്ന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ടാകും. കെപിസിസിയില് വിശാലമായ പന്തല് ഇന്നലെതന്നെ ക്രമീകരിച്ചു. ഇവിടെയൊരുക്കുന്ന വലിയ സ്ക്രീനിലാകും നേതാക്കള് വോട്ടെണ്ണല് കാണുക. യുഡിഎഫ് അധികാരത്തില് എത്തിയാല് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്ക്കവും രൂക്ഷമാകും.

70 -75 സീറ്റില് വീണ്ടും കടന്നു കൂടി മൂന്നാം തവണയും ഭരണം നിലനിര്ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ക്യാപ്റ്റനായ പിണറായി വിജയന് തന്റെ വീട്ടിലിരുന്നാണ് ഫലം അറിയുക. ധര്മടത്തെ സ്ഥാനാര്ഥി കൂടിയായ സാഹചര്യത്തിലാണ് അദ്ദേഹം രണ്ടുദിവസം മുന്നേ ധര്മടത്തേക്കു പോയത്. വോട്ടെണ്ണലിന് ശേഷം നാളെ രണ്ടാം പിണറായി സര്ക്കാരിന്റെ അവസാന മന്ത്രിസഭായോഗവും ചേരും. സിപിഎമ്മിലെ മറ്റു പ്രമുഖ നേതാക്കളില് പലരും തിരുവനന്തപുരത്തെ എകെജി സെന്ററിലുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357098/thiruvananthapuram)