---
title: "പൊന്നാനി കടലില്‍ മത്സ്യത്തൊഴിലാളികള്‍ കപ്പലിനടിയില്‍ കുടുങ്ങി;  തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപെട്ടു."
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357104/malappuram"
published_at: "2026-05-04T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7f33f1aae6_Screenshot_20260504_064526_WhatsAppBusiness.jpg"
keywords: []
---

# പൊന്നാനി കടലില്‍ മത്സ്യത്തൊഴിലാളികള്‍ കപ്പലിനടിയില്‍ കുടുങ്ങി;  തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപെട്ടു.

> **Lead Summary:** മലപ്പുറം : മലപ്പുറം ജില്ലയിലെ പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ട് വലിയ അപകടം ഒഴിവായി. താനൂര്‍ ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അന്‍പതോളം മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

## Article Content

മലപ്പുറം : മലപ്പുറം ജില്ലയിലെ പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ട് വലിയ അപകടം ഒഴിവായി. താനൂര്‍ ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അന്‍പതോളം മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

'എന്‍എസ്എസ് വിശാഖപട്ടണം' എന്ന കപ്പലിനടിയിലേക്കാണ് ബോട്ട് നിയന്ത്രണം വിട്ട് കയറിയത്. അപകടം ശ്രദ്ധയില്‍പ്പെട്ട 'അല്‍ ബുഹാരി' എന്ന ബോട്ടിലെ തൊഴിലാളികള്‍ ഉടന്‍ തന്നെ ഇടപെടുകയും അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു. അപകടത്തെത്തുടര്‍ന്ന് ബോട്ടിന് കേടുപാടുകള്‍ സംഭവിച്ചതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357104/malappuram)