---
title: "കണ്ണൂർ ജില്ലയിൽ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി."
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357111/kannur"
published_at: "2026-05-04T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7fddb3f105_Screenshot_20260504_072933_WhatsAppBusiness.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി.

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലയിൽ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലയിൽ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു.

മൂന്ന് കേന്ദ്രങ്ങളിലായാണ് കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണുന്നത്. ചാല ചിൻ ടെക് കോളേജ് തളിപ്പറമ്പ് സര്‍ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി ഗവൺമെന്റ് ബ്രെണ്ണൻ കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണനുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്

. അല്പസമയത്തിനകം സ്ട്രോങ്ങ് റൂം തുറക്കും.എട്ടുമണിയോടെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങും 8:30 യോടു കൂടി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണി തുടങ്ങും.അതിനിടെ

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ നാലോ അതിലധികമോ പേർ സംഘം ചേരുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു.

നാളെ (5) പുലർച്ചെ 12 മണി വരെയാണ് നിരോധനം. ജില്ലയിൽ പോലീസ് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357111/kannur)