---
title: "തോറ്റ് തോപ്പിയിട്ട് കേരള കോൺ​ഗ്രസ് എം: മത്സരിച്ച സീറ്റുകളിലെല്ലാം അടപടലം പൊട്ടി: ഇനി ഭാവി എന്ത്?"
english_title: "Keralacongress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357279/keralacongress"
published_at: "2026-05-04T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f87515a24ca_1000202427.jpg"
keywords: []
---

# തോറ്റ് തോപ്പിയിട്ട് കേരള കോൺ​ഗ്രസ് എം: മത്സരിച്ച സീറ്റുകളിലെല്ലാം അടപടലം പൊട്ടി: ഇനി ഭാവി എന്ത്?

> **Lead Summary:** **തിരുവനന്തപുരം : ** നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് മാത്രമല്ല കേരള കോൺ​ഗ്രസ് എമ്മിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാൻ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർ‌ട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ പാർട്ടി ചെയർമാനായ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.ജയപ്രതീ​ക്ഷയായിരുന്ന കാഞ്ഞിരപ്പള്ളിയിൽ മുതിർന്ന നേതാവ് എൻ. ജയരാജ് പരാജയം അറിഞ്ഞു. മന്ത്രിയായിരുന്ന റോഷി അ​ഗസ്റ്റിനും തോറ്റു. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും തോൽവിയറിഞ്ഞു. ദയനീയ പരാജയം നേരിട്ട ജോസ് കെ മാണിയുടെയും കേരള കോൺ​ഗ്രസ് എമ്മിന്റെയും ഭാവി ഇനി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. പി.ജെ. ജോസഫുമായുള്ള തർക്കത്തെത്തുടർന്ന് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിലേക്ക് കേരള കോൺ​ഗ്രസ് എം തിരികെ എത്തുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും എൽഡിഎഫിനൊപ്പം പാർട്ടി നിലനിൽക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. 2021-ൽ 12 സീറ്റിൽ മത്സരിച്ച പാർട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. 2016-ൽ യുഡിഎഫിന്റെ ഭാഗമായും അഞ്ച് സീറ്റിലാണ് പാർട്ടി വിജയിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് കേരള കോൺ​ഗ്രസ് എം വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു.

## Article Content

**തിരുവനന്തപുരം : ** നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് മാത്രമല്ല കേരള കോൺ​ഗ്രസ് എമ്മിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാൻ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർ‌ട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ പാർട്ടി ചെയർമാനായ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.ജയപ്രതീ​ക്ഷയായിരുന്ന കാഞ്ഞിരപ്പള്ളിയിൽ മുതിർന്ന നേതാവ് എൻ. ജയരാജ് പരാജയം അറിഞ്ഞു. മന്ത്രിയായിരുന്ന റോഷി അ​ഗസ്റ്റിനും തോറ്റു. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും തോൽവിയറിഞ്ഞു. ദയനീയ പരാജയം നേരിട്ട ജോസ് കെ മാണിയുടെയും കേരള കോൺ​ഗ്രസ് എമ്മിന്റെയും ഭാവി ഇനി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. പി.ജെ. ജോസഫുമായുള്ള തർക്കത്തെത്തുടർന്ന് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിലേക്ക് കേരള കോൺ​ഗ്രസ് എം തിരികെ എത്തുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും എൽഡിഎഫിനൊപ്പം പാർട്ടി നിലനിൽക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. 2021-ൽ 12 സീറ്റിൽ മത്സരിച്ച പാർട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. 2016-ൽ യുഡിഎഫിന്റെ ഭാഗമായും അഞ്ച് സീറ്റിലാണ് പാർട്ടി വിജയിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് കേരള കോൺ​ഗ്രസ് എം വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357279/keralacongress)