---
title: "സംസ്‌ഥാനത്ത്‌ സ്‌കൂളുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ അന്തിമ മാര്‍ഗരേഖ ഇന്ന് "
english_title: "Final guidelines for opening schools in the state today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3573/final-guidelines-for-opening-schools-in-the-state-today"
published_at: "2021-10-05T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bf3d48a0e6_images - 2021-10-05T121136.825.jpeg"
keywords: []
---

# സംസ്‌ഥാനത്ത്‌ സ്‌കൂളുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ അന്തിമ മാര്‍ഗരേഖ ഇന്ന് 

> **Lead Summary:**  **തിരുവനന്തപുരം**: സംസ്‌ഥാനത്ത്‌ സ്‌കൂളുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ അന്തിമ മാര്‍ഗരേഖ ഇന്നു പുറത്തിറക്കും.മാര്‍ഗരേഖയുടെ കരട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്നു കൈമാറും. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്‌ഥാനത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്‌തമായി തയാറാക്കിയ മാര്‍ഗരേഖയുടെ കരട്‌ ആണ്‌ മുഖ്യമന്ത്രിക്ക്‌ കൈമാറിയത്‌.

## Article Content

 **തിരുവനന്തപുരം**: സംസ്‌ഥാനത്ത്‌ സ്‌കൂളുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ അന്തിമ മാര്‍ഗരേഖ ഇന്നു പുറത്തിറക്കും.മാര്‍ഗരേഖയുടെ കരട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്നു കൈമാറും. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്‌ഥാനത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്‌തമായി തയാറാക്കിയ മാര്‍ഗരേഖയുടെ കരട്‌ ആണ്‌ മുഖ്യമന്ത്രിക്ക്‌ കൈമാറിയത്‌.

**പ്രധാന നിര്‍ദേശങ്ങള്‍**

1-7 ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി

5-12 ക്ലാസുകളില്‍ ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍

എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ ഒരേ സമയം 10 കുട്ടികള്‍

യു.പി തലം മുതല്‍ ക്ലാസില്‍ 20 കുട്ടികള്‍

ഇടവേള എല്ലാ ക്ലാസിനും ഒന്നിച്ചാകരുത്‌. ഇതനുസരിച്ച്‌ ടൈം ടേബിള്‍ വേണം.

ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല.

അവസ്‌ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും.

കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യവകുപ്പിന്റെ കോവിഡ്‌ പ്രോട്ടോക്കോളും പരിഗണിച്ചാണ്‌ എണ്ണത്തില്‍ നിയന്ത്രണം. ക്ലാസല്‍ കുട്ടികള്‍ കൂട്ടംകൂടി ഇരിക്കുന്നത്‌ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്‌. എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ 30 കുട്ടികള്‍ വേണം. മാര്‍ഗരേഖ അനുസരിച്ചാണെങ്കില്‍ മൂന്ന്‌ ബാച്ചായി കുട്ടികളെ തിരിക്കേണ്ടിവരും. ബാച്ച്‌ തയ്യാറാക്കുന്നതിന്‌ സ്‌കൂളുകള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3573/final-guidelines-for-opening-schools-in-the-state-today)