---
title: "യുഡിഎഫ് വിജയത്തിന് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ"
english_title: "Kpccpresidentsannyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357301/kpccpresidentsannyjoseph"
published_at: "2026-05-04T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f88ca018c6d_1000202452.jpg"
keywords: []
---

# യുഡിഎഫ് വിജയത്തിന് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ

> **Lead Summary:** **പേരാവൂർ: **കേരള സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് വോട്ടർമാർക്ക് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ നന്ദി അറിയിച്ചു. പേരാവൂർ മണ്ഡലത്തിലെ വോട്ടർമാർ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.കഴിഞ്ഞ 15 വർഷക്കാലമായി എം.എൽ.എയായി പ്രവർത്തിക്കാൻ അവസരം നൽകിയ ജനങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾക്കും നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുമായി തുടർന്നും പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി.

## Article Content

**പേരാവൂർ: **കേരള സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് വോട്ടർമാർക്ക് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ നന്ദി അറിയിച്ചു. പേരാവൂർ മണ്ഡലത്തിലെ വോട്ടർമാർ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.കഴിഞ്ഞ 15 വർഷക്കാലമായി എം.എൽ.എയായി പ്രവർത്തിക്കാൻ അവസരം നൽകിയ ജനങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾക്കും നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുമായി തുടർന്നും പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി.

യുഡിഎഫിന്റെ വിജയത്തിന് നേതൃത്വം നൽകിയ നേതാക്കൾക്കും അക്ഷീണമായി പ്രവർത്തിച്ച മുഴുവൻ സഹപ്രവർത്തകർക്കും സണ്ണി ജോസഫ് പ്രത്യേക നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357301/kpccpresidentsannyjoseph)