---
title: "വാഹനാപകടം; ന‌ടൻ സന്തോഷ് നായർ അന്തരിച്ചു "
english_title: "Santhoshnair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357356/santhoshnair"
published_at: "2026-05-05T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f965477d133_IMG-20260505-WA0026.jpg"
keywords: []
---

# വാഹനാപകടം; ന‌ടൻ സന്തോഷ് നായർ അന്തരിച്ചു 

> **Lead Summary:** പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സ​ന്തോ​ഷ് കെ.​നാ​യ​ർ വി​ട​വാ​ങ്ങി. രാ​വി​ലെ ആ​റ​ര​യോ​ടെ അ​ടൂ​ർ ഏ​നാ​ത്ത് എം​സി റോ​ഡി​ൽ ആ​ണ് സം​ഭ​വം.

## Article Content

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സ​ന്തോ​ഷ് കെ.​നാ​യ​ർ വി​ട​വാ​ങ്ങി. രാ​വി​ലെ ആ​റ​ര​യോ​ടെ അ​ടൂ​ർ ഏ​നാ​ത്ത് എം​സി റോ​ഡി​ൽ ആ​ണ് സം​ഭ​വം.

സ​ന്തോ​ഷും ഭാ​ര്യ രാ​ജ​ല​ക്ഷ്മി​യും സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി എ​തി​രെ വ​ന്ന പാ​ഴ്സ​ൽ ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ട​നെ അ​ടൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു.​രാ​ജ​ല​ക്ഷ്മി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

വാ​ഹ​ന​മോ​ടി​ച്ച സ​ന്തോ​ഷ് ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നൂ​റി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹി​റ്റാ​യി ഇ​പ്പോ​ൾ തി​യേ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മോ​ഹി​നി​യാ​ട്ട​മാ​ണ് അ​വ​സാ​ന സി​നി​മ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357356/santhoshnair)